എലിസബത്ത് രാജ്ഞിയുടെ അഭാവത്തിൽ ചുമതലകൾ നിർവഹിക്കുവാൻ നിയോഗിക്കപ്പെടുന്നത് എല്ല സ്ലാക്ക് : 30 വർഷത്തെ രഹസ്യം സംബന്ധിച്ചുള്ള ആദ്യമായ വെളിപ്പെടുത്തൽ

എലിസബത്ത് രാജ്ഞിയുടെ അഭാവത്തിൽ ചുമതലകൾ നിർവഹിക്കുവാൻ നിയോഗിക്കപ്പെടുന്നത് എല്ല സ്ലാക്ക് : 30  വർഷത്തെ രഹസ്യം സംബന്ധിച്ചുള്ള  ആദ്യമായ വെളിപ്പെടുത്തൽ
October 28 04:27 2020 Print This Article

സ്വന്തം ലേഖകൻ

യു കെ :- എലിസബത്ത് രാജ്ഞിക്ക് പങ്കെടുക്കാൻ പറ്റാത്ത മീറ്റിങ്ങുകളിലും മറ്റും രാജ്ഞിക്ക് പകരക്കാരിയായി എത്തുന്നത് എല്ല സ്ലാക്ക് ആണെന്നത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ. എല്ലാ സ്ലാക്ക് തന്നെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 30 വർഷം നീണ്ടുനിന്ന രഹസ്യത്തിൻെറ ആണ് ഇപ്പോൾ ചുരുളഴിഞ്ഞിക്കുന്നത്. തനിക്ക് രാജ്ഞിയുടെ മുഖഭാവവും മറ്റും ഇല്ലെങ്കിലും,ഏകദേശം ഒരേ ഉയരവും, ശരീരപ്രകൃതിയും തന്നെയാണെന്ന് എല്ല മാധ്യമങ്ങളോട് പറഞ്ഞു. അതിനാൽ തന്നെ നിരവധി തവണയാണ് രാജ്ഞിക്ക് അസൗകര്യം ഉള്ള ഇടങ്ങളിൽ താൻ രാജ്ഞിക്ക് പകരമായി എത്തിയത്. രാജ്ഞി പങ്കെടുക്കേണ്ടുന്ന പരിപാടികൾക്കുള്ള റിഹേഴ്സലിനും മറ്റും സ്ഥിരമായി എല്ലയാണ് പോകാറുള്ളത്.

രാഞ്ജിക്കു വേണ്ടിയുള്ള രാജകീയ വാഹനത്തിലും താൻ യാത്ര ചെയ്തിട്ടുണ്ടെന്ന് എല്ല മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ രാജ്ഞിയുടെ ഇരിപ്പിടത്തിൽ ഇരിക്കുവാൻ ഒരിക്കലും എല്ലയ്ക്ക് അനുവാദം കിട്ടിയിരുന്നില്ല.

ഇത്തരത്തിൽ പ്രശസ്തരായ മിക്കവർക്കും തങ്ങൾക്ക് പകരമായി നിൽക്കുന്ന ആളുകളുണ്ട്. മിക്ക മീറ്റിങ്ങുകളും ഓർഗനൈസ് ചെയ്യുന്നതിൽ എല്ല സ്ലാക്കിന് വളരെ വലിയ പങ്കാണുള്ളത്. വളരെ നാളുകൾ രഹസ്യമായി വെച്ചതാണ് ഇപ്പോൾ എല്ലയുടെ വെളിപ്പെടുത്തലിലൂടെ പുറംലോകമറിയുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles