കന്യാസ്ത്രീ പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായിയില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10 കോടി രൂപ പിടിച്ചെടുത്തു. ഫ്രാങ്കോയുടെ അടുത്ത സഹായി ഫാ. ആന്റണി മാടശ്ശേരിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കണക്കില്‍ പെടാത്ത രൂപയാണ് പിടിച്ചെടുത്തത്.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഇദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. പഞ്ചാബിലെ പ്രതാപ് പുരയിലെ താമസസ്ഥലത്ത് നിന്നാണ് ഫാ. ആന്റണി കസ്റ്റഡിയില്‍ എടുക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയുടെ ഏറ്റവും അടുത്തയാള്‍ എന്നും ഫാ. ആന്റണി അറിയപ്പെടുന്നുണ്ട്. ബിഷപ്പിന്റെ സാമ്പത്തിക ഇടപാടുകളില്‍ ബിനാമിയായി നില്‍ക്കുന്നത് ഫാ. ആന്റണിയാണെന്ന് ആരോപണമുണ്ട്. കന്യാസ്ത്രീ പീഡനക്കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളിലും ഫാ. ആന്റണിയുടെ പേര് ഉയര്‍ന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫ്രാന്‍സിസ്‌കന്‍ മിഷനേറിയസ് ഓഫ് ജീസസ്(എഫ്എംജെ)യുടെ ജനറലും നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറുമാണ് അറസ്റ്റിലായ ഫാ. ആന്റണി മാടശ്ശേരി.