ഷാര്‍ജ: ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പുതുതലമുറയ്ക്ക് വഴികാട്ടിയായി മാറണമെന്നും ജാതി-മത വര്‍ഗീയ ചിന്തകള്‍ ആളിക്കത്തിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഇന്നത്തെ സാഹചര്യങ്ങള്‍ ഇന്ത്യയെ ഏറെ പിന്നിലേക്ക് നയിക്കുന്നുവെന്നും, ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ ആകമാന ജനതയുടെ പുരോഗതിയായിരുന്നുവെന്നും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.
മഹാത്മാഗാന്ധിയുടെ 150 ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ചു കെ.പി.സി.സിയുടെ കലാ സാംസ്‌കാരിക വിഭാഗമായ സംസ്്കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘടാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് നടന്ന ഗാന്ധിജിയുടെ ലോകം’ എന്ന സെമിനാറില്‍ റേഡിയോ മംഗോ യു.എ.ഇ കണ്ടന്റ് ഹെഡ് എസ്. ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധിജിയുടെ ഉടമസ്ഥാവകാശം ഏതെങ്കിലും വ്യക്തിക്കോ, പ്രസ്ഥാനത്തിനോ, രാജ്യത്തിനോ, ചരിത്ര കാലഘട്ടത്തിനോ അവകാശപ്പെടാനാകില്ല എന്നും അദ്ദേഹം മാനവരാശിയുടെ പൊതു സ്വത്താണെന്നും എസ്.ഗോപാലകൃഷ്ണന്‍ പറഞ്ഞു.
സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എന്‍.വി.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ്, ഇന്‍കാസ് യു.എ.ഇ നാഷണല്‍ പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ രാജു മാത്യു, മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി, മീഡിയ വണ്‍ മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഓപ്പറേഷന്‍സ് ഹെഡ് എം.സി.എ. നാസര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സന്തോഷ് നായര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിശേരി, ട്രഷറര്‍ കെ.ബാലകൃഷ്ണന്‍, ഡയസ് ഇടിക്കുള, കെ.എം. ഉണ്ണികൃഷ്ണന്‍, അഴീക്കോട് ഹുസൈന്‍, പോള്‍ ജോര്‍ജ് പൂവത്തേരില്‍, ദീപ അനില്‍, റീനാ സലിം, കെ.ആര്‍ രാജശേഖരന്‍, ജോസ് ജോസഫ്, വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
റെഞ്ചി കെ. ചെറിയാന്‍, ബാബു വര്‍ഗീസ്, മാത്യു ജോണ്‍, രാജന്‍ തങ്കച്ചന്‍, മനോജ് ചെന്നിത്തല, ഷിബു വീയപുരം, മനു ഡാനിയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Reply