ന്യൂസ് ഡെസ്ക് മലയാളം യുകെ

അസ്ട്രാസെനെക്ക വാക്സിൻ സ്വീകരിച്ചവരിൽ പുതിയൊരു രക്തസ്രാവ അവസ്ഥ കൂടി കണ്ടെത്തി. വാക്സിൻ സ്വീകരിച്ചവരിൽ ലക്ഷത്തിൽ ഒരാൾക്കെങ്കിലും ഇഡിയൊപാത്തിക് ത്രോംബോസൈറ്റോപെനിക് പർപുര (ഐടിപി) ബാധിച്ചിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. വാക്സിൻ സ്വീകരിച്ച ചിലരിൽ ശരീരത്തിന് ചുറ്റും ചെറിയ മുറിവുകളും പർപ്പിൾ-ഡോട്ടുള്ള ചുണങ്ങുകളും കാണാൻ സാധിച്ചു. എഡിൻ‌ബർഗ് സർവകലാശാലയിലെ വിദഗ്ധർ ഇതുവരെ എത്രപേരിൽ ഇത്തരത്തിലുള്ള ചുണങ്ങു കണ്ടെത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇത് ഏതെങ്കിലും ഗുരുതരമായ പ്രശ്നത്തിന്റെ സൂചനയായിരിക്കാം എന്ന് അവർ അഭിപ്രായപ്പെട്ടു. ഇതുവരെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത ആസ്ട്രാസെനെക്ക വാക്സിൻ സ്വീകരിച്ച ബ്രിട്ടീഷുകാരിൽ ഏകദേശം 350 പേരിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിരുന്നു.

  ഇന്ത്യയിൽ കണ്ടെത്തിയ അതി തീവ്രതയുള്ള ഡെൽറ്റ വേരിയന്റ് വന്ന രോഗികളിൽ ഗാങ്റിനും, കേൾവി ശേഷി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നതായി ഇന്ത്യൻ ഡോക്ടർമാർ : ലോക്ക് ഡൗൺ വീണ്ടും നീട്ടുവാൻ ആലോചിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

5.4 ദശലക്ഷം ആളുകളിൽ നിന്നുള്ള ഡേറ്റ വിശകലനം ചെയ്തതിൽ നിന്നാണ് ഗവേഷകർ ഈ അനുമാനത്തിലെത്തിയത് . വാക്സിൻ സ്വീകരിച്ചവർക്ക് ഐടിപി, രക്തം കട്ടപിടിക്കൽ, രക്തസ്രാവം എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ നേരത്തെ ഉണ്ടായിരുന്നോ എന്ന് അധികൃതർ ഇപ്പോൾ അന്വേഷിച്ചു വരികയാണ്. അസ്ട്രാസെനെക വാക്സിൻ സ്വീകരിച്ച് ഏകദേശം നാല് ആഴ്ച്ച വരെ ഐടിപി ബാധിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്.