ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും ഒരു അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യം ആക്കാനാണ് ശ്രമം നടക്കുന്നത് എന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അശുതോഷ്. ഗൗരി ലങ്കേഷിന്റെ വധത്തിന് മാത്രം ഒരു പ്രത്യേകതയില്ല, അഖ്‌ലാകും കല്‍ബുര്‍ഗിയും ഒക്കെ കൊല്ലപ്പെട്ടതിന്റെ തുടര്‍ച്ചയായി ഇതിനെ കാണേണ്ടതുണ്ട്. കൊച്ചിയില്‍ അബാദ് പ്ലാസയില്‍ നടന്ന ‘ അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യത്തിന്റെ ജീവവായു , എന്ന ചര്‍ച്ചയിലാണ് ആം ആദ്മി പാര്‍ട്ടി നേതാകള്‍ പങ്കെടുത്തത്.
ജനാധിപത്യത്തിന്റെ പ്രാണവായു വൈവിധ്യങ്ങളുടെ നില്‍പ്പാണ്. എവിടെ ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ തക്കമുള്ള ശക്തി ഇന്ത്യയിലെ ജനാധിപത്യ പ്രതിപക്ഷത്തിന് ഇല്ലാതെ പോയതാണ് ഇതിന് ഇതിന് കാരണം എന്ന് അശുതോഷ് പറഞ്ഞു. ഒരു രാജ്യത്തെ ജനങ്ങളുടെ ഭക്ഷണം വസ്ത്രം ആചാരങ്ങള്‍ വിശ്വാസങ്ങള്‍ അവയ്ക്ക് മേലുള്ള കടന്നുകയറ്റം ജനാധിപത്യ വിരുദ്ധമാണ് എന്നതുപോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കേവലം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ അപ്പുറത്തുള്ള ഒന്നാണ്. വിവിധ ശബ്ദങ്ങളുടെ നിലനില്‍പ്പാണ് ജനാധിപത്യത്തിന്റെ ശക്തി എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഭരണാധികാരികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും വിധം ഒരു ജനകീയ അഭിപ്രായ രൂപീകരണം നടക്കേണ്ടതുണ്ട് എന്നു അശുതോഷ് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ രാഷ്ട്രീയ കാര്യ സമിതി അംഗമാണ് അശുതോഷ്.
ആര്‍ എസ് എസ് ബിജെപി രണ്ടാണെന്ന് പ്രചരണം നടത്തുന്ന ശക്തികള്‍ക്കെതിരെ ജാഗരൂകരായിരിക്കണമെന്നും ഇവ തമ്മില്‍ കാര്യമായ വ്യത്യാസം ഇല്ല എന്നും ആം ആദ്മി പാര്‍ട്ടി മുന്‍ മന്ത്രിയും എംഎല്‍എയുമായ സോംനാഥ് ഭാരതി പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്തു മുന്‍ കൊച്ചി മേയര്‍ കെ ജെ സോഹന്‍, ജനപക്ഷം ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply