ലോസ് ആഞ്ചലസ്: യന്ത്രത്തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തുന്നതിനായി വിമാനത്തിലെ ഇന്ധനം തുറന്നുവിട്ടത് സ്കൂൾ ഗ്രൗണ്ടിലേക്ക്. അമേരിക്കയിലെ ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സംഭവം.
50 വിദ്യാർഥികൾക്കും ഒന്പതു മുതിർന്നവർക്കും ഇതേ തുടർന്ന് ശാരിരീക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെൽറ്റ എയർലൈൻസിന്റെ വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. പറന്നുയർന്ന ഉടൻ യന്ത്രത്തകരാർ കണ്ടെത്തുകയായിരുന്നു.
പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയും അപകടം ഒഴിവാക്കുന്നതിനായി ഇന്ധന ടാങ്ക് തുറന്നു വിടുകയുമായിരുന്നു. അടിയന്തര ഘട്ടങ്ങളിൽ ഇന്ധനം പുറന്തള്ളാമെന്നും എന്നാൽ വിമാന ട്രാഫിക് കൺട്രോളർമാർ സമീപമുള്ള വിവരങ്ങൾ നൽകണമെന്നും നിയമമുണ്ട്.
Leave a Reply