ഗര്‍ഭകാല ഫോട്ടോഷൂട്ടുകള്‍ക്ക് പ്രചാരം ഏറിഏറി വരികയാണ്.ഫോട്ടോഷൂട്ടുകളില്‍ വൈവിധ്യം കൊണ്ടു വരാന്‍ ഫോട്ടോഗ്രാഫേഴ്‌സ് എന്നും ശ്രദ്ധിക്കാറുണ്ട്.ഇപ്പോഴിതാ കേരളത്തില്‍ ഒരു ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി വൈറലായിരിക്കുകയാണ് ആതിര ജോയ് എന്ന വനിതാ ഫോട്ടോഗ്രാഫര്‍.

എന്റെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണ് ഫ്രഞ്ച് ദമ്പതികളായ അമൃതബാദും ജാനും. കേരളം കാണാന്‍ എത്തിയ ഇവര്‍ ഒരു മാസത്തോളം ഞങ്ങളോടൊപ്പമായിരുന്നു. ജാന്‍ എട്ടുമാസം ഗര്‍ഭിണിയാണ്. വിദേശീയരാണെങ്കിലും യോഗയും മെഡിറ്റേഷനുമൊക്കെയുള്ള ജീവിതരീതിയാണ് അവര്‍ പിന്തുടരുന്നത്. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമാണ്.

മരുന്നുകള്‍ കഴിക്കാറില്ല, ഗര്‍ഭിണിയായ ശേഷം ഇതുവരെ ഡോക്ടറെ കാണുകയോ സ്‌കാന്‍ ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. ജനിക്കാന്‍ പോകുന്ന കുഞ്ഞിനോട് ഇരുവരും പുസ്തകം വായിച്ചു കേള്‍പ്പിക്കും താരാട്ട് പാട്ടുകള്‍ പാടും. കഥകള്‍ പറയും. അവരുടെ ആഗ്രഹം വീട്ടില്‍ തന്നെയുള്ള പ്രസവമാണ്. അത്തരമൊരു ദമ്പതികളോട് കേരളത്തിന്റെ പച്ചപ്പില്‍ ന്യൂഡ് ഫോട്ടോഗ്രാഫിക്ക് തയാറാണോയെന്ന് ചോദിക്കേണ്ട താമസം യെസ് പറഞ്ഞു.

ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയപ്പോള്‍ തനിക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു എന്നും ആതിര പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാതൃത്വം ഇത്രയേറെ ആസ്വദിക്കപ്പെടുന്ന ഒരു സന്ദര്‍ഭം വേറെയില്ല. എന്നാല്‍ മാതൃത്വത്തിലും സെക്‌സ് കാണുന്നവരുണ്ട്. ഈ ഫോട്ടോകള്‍ ഞാനൊരു ഗ്രൂപ്പിലിട്ടിരുന്നു. ഒരാള്‍ ഈ ഫോട്ടോ വള്‍ഗറാണെന്ന് കാണിച്ച് ഫെയ്‌സ്ബുക്കിന് മെസേജയച്ചു. ഇതേ തുടര്‍ന്ന് എന്റെ പേജ് ബാന്‍ ചെയ്തു. ഫെയ്‌സ്ബുക്ക് ഫോട്ടോകള്‍ റിമൂവ് ചെയ്തു. ഒടുവില്‍ അവരോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമാണ് എനിക്ക് എന്റെ പേജും ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാനുള്ള അനുവാദവും ലഭിച്ചത്. സമൂഹമാധ്യമങ്ങളില്‍ പോസിറ്റീവും നെഗറ്റീവുമായ കമ്ന്റുകള്‍ വരുന്നുണ്ട്. എന്ത് തന്നെയായാലും ഞാന്‍ ഹാപ്പിയാണ്.ആതിര വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.