അതിരമ്പുഴ: കുമ്പസാരിക്കുമ്പോള്‍ നിങ്ങളുടെ പാപങ്ങള്‍ സീക്രട്ട് ആയി തന്നെ നിലനില്‍ക്കണോ? എങ്കില്‍ അതിരമ്പുഴ പള്ളിയിലേയ്ക്ക് ഇനി വണ്ടി കയറിക്കോളൂ.. ചങ്ങനാശേരി അതിരൂപതയിലെ വലിയ ഇടവകകളില്‍ ഒന്നായ അതിരമ്പുഴ സെന്റ്.മേരീസ് ഫൊറോന പള്ളിയിലാണ് യൂറോപ്യന്‍ ശൈലിയില്‍ സൗണ്ട് പ്രൂഫ് കുമ്പസാരക്കൂട് ഒരുക്കിയിരിക്കുന്നത്.
ഇന്നലെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സൗണ്ട് പ്രൂഫ് കുമ്പസാരക്കൂട് ആശീര്‍വദിച്ചു.
രണ്ടു മീറ്ററിലേറെ ഉയരവും, രണ്ടു മീറ്റര്‍ വീതിയിലുമാണ് സൗണ്ട് പ്രൂഫ് കുമ്പസാരക്കൂട് സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മൂന്ന് കുമ്പസാരക്കൂടുകളാണ് പള്ളിയില്‍ ഒരുക്കിയിരിക്കുന്നത്. ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്ക് ഇരുന്ന് കുമ്പസാരിക്കാനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കുമ്പസാരക്കൂടുകളില്‍ വൈദികനോട് പാപം ഏറ്റു പറയുമ്പോള്‍ പിറകില്‍ ക്യൂ നില്‍ക്കുന്നവര്‍ കേള്‍ക്കുമോ എന്ന ആധിയിലാണ് പലരും കുമ്പസാരിക്കാന്‍ എത്തുന്നത്. അരിന് ഒരു പരിഹാരമാണ് അതിരമ്പുഴയില്‍ ഒരുക്കിയിരിക്കുന്നത്.
Leave a Reply