വാഷിങ്ടന്‍: യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. തോക്കുമായി ക്യാമ്പസിനകത്തു കയറിയ എറിക് ഡേവിസ് എന്ന യുവാവാണ് വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാനായിട്ടില്ല.
സെന്‍ട്രല്‍ മിഷിഗന്‍ സര്‍വകലാശാലയിലെ ഡോര്‍മിറ്ററിയില്‍ പ്രാദേശിക സമയം രാവിലെയായിരുന്നു സംഭവം. കറുത്ത വര്‍ഗക്കാരനായ പത്തൊന്‍പതുകാരനാണു സംഭവത്തിനു പിന്നിലെന്നും മിഷിഗന്‍ പൊലീസ് ട്വീറ്റ് ചെയ്തു. ക്യാംപസിലെ എല്ലാ മുറികളും അടച്ചു സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെപ്പറ്റി മുന്നറിയിപ്പു നല്‍കിയ പൊലീസ് പരിസരവാസികളോടു ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചു. അക്രമിക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Leave a Reply