രാത്രിയിൽ ഞാൻ ഞെട്ടി ഉണർന്നപ്പോൾ ആ ഭീകര രൂപം എന്റെ കണ്മുൻപിൽ നോട്ടം എന്റെ മകളിലേക്കും… കോഴിക്കോട് നിന്നും മുബൈയിലേക്കുള്ള യാത്രയിലാണ് അത് സംഭവിച്ചത് ഞാനും ഭർത്താവും എന്റെ രണ്ടു കുട്ടികളുമാണ് കൂടെയുണ്ടായിരുന്നത് റിസേർവേഷനിലെ സ്ലീപ്പർ കംപാർട്മെന്റിൽ ആയിരുന്നു ഞങ്ങളുടെ യാത്ര. ട്രെയിൻ യാത്രക്കിടെ സംഭവിച്ച ഒരു വാർത്തകൾ കേട്ടിട്ടുണ്ടെങ്കിലും ജീവിതത്തിൽ ആദ്യമായിട്ടാണ് നേരിൽ അനുഭവിക്കുന്നത്. ടോട്ടൽ മൂന്ന് ബെർത്ത് ആയിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത് എന്നിരുന്നാലും എന്റെയും ഭർത്താവിന്റെയും കൂടെ ഞങ്ങളുടെ ഓരോ കുട്ടികളുമായി ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ കിടന്നുറങ്ങി സമയം ഏകദേശം ഒൻപത് മണി കഴിഞ്ഞിരുന്നു കിടക്കുമ്പോൾ കുട്ടികൾ പെട്ടന്ന് ഉറങ്ങിയതുകൊണ്ടും ഞങ്ങൾ കയറിയ കംപാർട്മെന്റിലെ ഒരു ‘അമ്മ ലൈറ്റ് ഓഫ് ചെയ്യാൻ പറഞ്ഞത് കൊണ്ടും നേരത്തെ ഭക്ഷണം കഴിച്ചു കിടക്കാമെന്നു കരുതി ഞങ്ങൾ കിടക്കുന്നതിന്റെ നേരെ എതിർവശത്തെ സൈഡ് സീറ്റിൽ ആയിരുന്നു അയാളുടെ ബെർത്ത് അയാളുടെ ഇടയ്ക്കിടെ ഉള്ള നോട്ടത്തിൽ തന്നെ എനിക്ക് വല്ലാത്ത ഭയം ഉണ്ടായിരുന്നു ഞാൻ അല്പം പേടിയുള്ള കൂട്ടത്തിൽ ആയതുകൊണ്ട് എനിക്കു തോന്നുന്നത് ആയിരിക്കുമെന്ന് കരുതി ഞാൻ ആ കാര്യം ഭർത്താവിനോട് പറയാൻ നിന്നില്ല. ഞങ്ങളും അടുത്ത കംപാർട്മെണ്റ്റിലെ ആളുകളും ലൈറ്റ് ഓഫ് ചെയ്തു കിടന്നു അപ്പോൾ സമയം ഏകദേശം പത്തു മണി കഴിഞ്ഞെന്ന് തോന്നുന്നു ഒരു വിധം ആളുകൾ എല്ലാം നല്ല ഉറക്കത്തിലായി എനിക്കെന്തോ മനസ്സിൽ വല്ലാത്തൊരു ഭയം അയാൾ വീണ്ടും നോക്കുന്നതുപോലെ തോന്നി മിഡിൽ ബെർത്തിലാണ് ഞാനും എന്റെ ചിന്നുമോളും കിടക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരെ താഴെ എന്റെ ഭർത്താവും മറ്റൊരു മകളും സമയം കടന്നുപോയി ക്ഷീണം കാരണം എന്റെ കണ്ണുകളിലും ഉറക്കം വന്നെത്തി പെട്ടന്ന് ഉറക്കത്തിൽ ഞാൻ എന്തോ ശബ്ദം കേട്ടു ഞെട്ടി കണ്ണ് തുറന്നപ്പോൾ കണ്ടത് എന്റെ നെഞ്ച് പിടക്കുന്ന കാഴ്ചയായിരുന്നു കണ്ണ് തുറന്നപ്പോൾ എന്റെ തലയുടെ ഭാഗത്തു ആ ഭീകര രൂപം എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാൻ വിറച്ചുപോയി ഞാൻ കണ്ണ് തുറക്കുമ്പോൾ അയാൾ നോക്കുന്നത് എന്റെ ചിന്നുമോളുടെ കാലിലേക്കാണ് പെട്ടന്ന് ദൈവവത്തിന്റെ അനുഗ്രഹം പോലെ ഞാൻ നിലവിളിച്ചു ഇത് കേട്ടയുടെ അയാൾ അടുത്ത കംപാർട്മെന്റിലേക്കു ഓടി എന്റെ നിലവിളി കേട്ട് എല്ലാവരും ഓടിക്കൂടി ശേഷം പോലീസും വന്നു അപ്പോൾ ട്രെയിൻ കാസർഗോഡ് കഴിഞ്ഞിരുന്നു പോലീസ് ഒരുപാട് തിരഞ്ഞെങ്കിലും അയാളെ പിടികൂടാൻ ആയില്ല എന്റെ നാവിറങ്ങിപോയപോലെ തോന്നിയ ആ നിമിഷം എനിക്ക് നിലവിളിക്കാൻ കഴിഞ്ഞത് എന്റെ കുട്ടികളുടെ ഭാഗ്യമാണ് കൃത്യ സമയത്തു ഓടിയെത്തിയ റെയിൽവേ പൊലീസിന് ഒരുപാട് നന്ദി സംഭവം നടന്ന് ഇത്രേം നാളായെങ്കിലും എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു അനുഭവമാണത്. ട്രെയിനിൽ കുടുംബവുമായോ യാത്ര ചെയ്യുന്നവർ പരമാവധി ശ്രദ്ധിക്കുക ഇങ്ങനെയുള്ള ആളുകൾ എന്ത് ഉദ്ദേശത്തോടുകടിയാണ് കടന്നു വരുന്നത് എന്ന് ആർക്കും അറിയില്ലല്ലോ അയാളെ പിടികൂടാൻ റിസർവേഷൻ ടിക്കറ്റ് വിവരങ്ങൾ നോക്കിയപ്പോൾ അയാൾ കിടന്നിരുന്ന ബെർത്തിലെ യാത്രക്കാരൻ കയറുന്ന സ്ഥലം ആയിട്ടില്ല എന്നാണു അറിയാൻ കഴിഞ്ഞത് അതായത് അയാൾ അവസരം കാത്ത് കിടന്നിരുന്നത് മറ്റൊരാളുടെ ബെർത്തിൽ ആയിരുന്നു ദൈവാനുഗ്രഹം കൊണ്ട് ഞാനും എന്റെ കുടുംബവും രക്ഷപെട്ടു ഇനിയാർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ. ശ്രദ്ധിക്കുക……