ഹെൽമെറ്റ് മോഷ്ടിച്ച് പോലീസുകാരൻ എന്ന ക്യാപ്ഷനോടെ പല ഫെയ്സ് ബുക്ക് പേജുകളിലും ഇന്നലെ മുതൽ ഒരു പോലീസുകാരന്റെ ഫോട്ടോ പ്രചരിക്കുന്നുണ്ട് (ഫോട്ടോ മാത്രമല്ല ട്രോളുകളും). എന്നാൽ ആ പോലീസുകാരൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഹെൽമറ്റ് ധരിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് അഗസ്റ്റിൻ ജോസഫ് എന്ന പോലീസുകാരൻ ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റ് വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.
അഗസ്റ്റിൻ ജോസഫിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
ഞങ്ങളെയും കാത്തിരിക്കാൻ വീട്ടിൽ അമ്മയും അപ്പനും എല്ലാം ഉണ്ട്… മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നത്. അതിൽ നിന്നും രെക്ഷപെടുന്നതിനു അപ്പോൾ കണ്ടത് ഹെൽമെറ്റ് മാത്രമാണ് അതെടുത്തു വെച്ച് അതിൽ തെറ്റായി ഒന്നും തോന്നിയതും ഇല്ല പിന്നെ ഞങ്ങൾക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തർ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല… ente കൂടെ ഉള്ള പലരും ഇപ്പോൾ ഹോസ്പിറ്റലിൽ ആണു അവരെ കുറിച്ച് oru മാധ്യമങ്ങളും പറഞ്ഞു കാണില്ല ചർച്ചയും ചെയ്യില്ല.. ജീവനിൽ കൊതി ഉള്ളത് കൊണ്ടാ സാറുമാരെ ഹെൽമെറ്റ് എടുത്തത് അല്ലാതെ മോഷ്ടിച്ചതല്ല.. പോലീസിനെ കല്ലെറിയുന്നവരും വീട്ടിൽ ഇരുന്നു ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക ഞങ്ങളും മനുഷ്യരാണ് ഞങ്ങൾക്കും കുടുംബം ഉണ്ട്.
Leave a Reply