ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 12 മാസത്തെ വിലക്കിനുശേഷം ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ടീമിൽ തിരിച്ചെത്തി.

എന്നാല്‍ ഫോമിലുള്ള പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നിവരെ ടീമിലുള്‍പ്പെടുത്തിയില്ല എന്നതാണ് ശ്രദ്ധേയം. ഈ വര്‍ഷം 13 മത്സരങ്ങളില്‍ 43 ശരാശരിയുണ്ട് ഹാന്‍ഡ്‌സ്‌കോമ്പിന്. ഇതേസമയം പരിക്കില്‍ നിന്ന് പൂര്‍ണ വിമുക്തനായെങ്കിലും ഹേസല്‍വുഡിനെ ഒഴിവാക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, മാക്‌സ്‌വെൽ എന്നിവരാണ് ബാറ്റിംഗ് നിരയെ നയിക്കുന്നത്. വിക്കറ്റ് കീപ്പറായി അലക്സ് ക്യാരി ടീമിലെത്തി. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ കോൾട്ടൻ നൈൽ, നഥാൻ ലയൺ, എന്നിവർ ബോളിംഗ് നിരയെ നയിക്കും. അഫ്‌ഗാനിസ്ഥാനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.