ഇന്നത്തെ വീക്കെന്‍ഡ് കുക്കിംഗ് ഒരു ആസ്‌ട്രേലിയന്‍ സ്വീറ്റാണ്. ‘ലാമിങ്ടണ്‍’ പേര് കേട്ട് എന്തോ കുഴപ്പം പിടിച്ച സംഭവമാണെന്ന് തെറ്റിദ്ധരിക്കണ്ട. ഇത് വെറും സിംമ്പിള്‍. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ‘A cube of chocolate sponge cake dipped in dark chocolate sauce and rolled in desiccated coconut’

ചേരുവകള്‍

മൈദ- 250 ഗ്രാം
പഞ്ചസാര- 125 ഗ്രാം
കൊക്കോ പൗഡര്‍- 50
ബേക്കിങ് പൗഡര്‍- 2 ടീസ്പൂണ്‍
മുട്ട- 3 എണ്ണം
ഓയില്‍- 125 എംല്‍
വാട്ടര്‍- 225 എംല്‍

പാചകം ചെയ്യുന്ന വിധം

ഓവന്‍ 180 ഡിഗ്രിയില്‍ ചൂടാക്കി വെയ്ക്കുക. ഒരു മിക്‌സിങ് ബൗളില്‍ മൈദ, പഞ്ചസാര, കൊക്കോ പൗഡര്‍, ബേക്കിങ് പൗഡര്‍ എന്നിവ നന്നായി മിക്‌സ് ചെയ്തു എടുക്കുക. അതിലേക്ക് ഓയില്‍, വെള്ളം മുട്ട എന്നിവ ചേര്‍ത്ത് ഒരു ബിറ്റര്‍ കൊണ്ട് നന്നായി ഏകദേശം 2 മിനിറ്റ് ബീറ്റ് ചെയ്ത് ക്രീമി പരുവത്തിലാക്കി എടുത്തെടുക്കുക. ബേക്കിങ് ട്രെയില്‍ അല്പം ബട്ടര്‍ പുരട്ടി ഗ്രീസ് ചെയ്‌തെടുക്കുക. ബേക്കിങ് ട്രെയില്‍ ഈ മിശ്രിതം ഒഴിച്ച് ഏകവേഷം 30 മിനിറ്റ് ബേക്ക് ചെയ്യുക. കേക്ക് നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്തു പിക്ക് കൊണ്ട് ഒരു കേക്കിന്റെ നടുവില്‍ കുത്തി നോക്കുക. ടുത്തു പിക്ക് ക്ലീന്‍ ആണെങ്കില്‍ കേക്ക് പാകമായി. നന്നായി വെന്ത ശേഷം ഓവനില്‍ നിന്നും എടുത്തു തണുക്കാന്‍ വെക്കുക. ആവശ്യാനുസരണം ചെറിയ കഷണങ്ങളാക്കി വെക്കുക.

ഇനി ചോക്ലേറ്റ് സോസ് ഉണ്ടാക്കാം

ഫ്രഷ് ക്രീം: 200 എംല്‍
ഡാര്‍ക്ക് ചോക്ലേറ്റ്: 100 ഗ്രാം
ബട്ടര്‍: 2 ടീ സ്പൂണ്‍

ഫ്രഷ് ക്രീം ഒന്ന് ചൂടാക്കി ചെറുതായി നുറുക്കി വെച്ച ഡാര്‍ക്ക് ചോക്ലേറ്റിലേക്ക് ഒഴിക്കുക. നന്നായി ഇളക്കി മെല്‍റ്റായി വരുമ്പോള്‍ ബട്ടര്‍ ചേര്‍ത്ത് കൊടുക്കുക. ചോക്ലേറ്റ് സോസ് റെഡി. ഇനി ഓരോ പീസ് സ്‌പോന്ജ് കേക്ക് എടുത്ത് സോസില്‍ മുക്കി ഡസികേറ്റഡ് കോക്കനട്ടില്‍ പൊതിഞ്ഞു ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചു കഴിക്കാം.

 

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.