ബേസില്‍ ജോസഫ്

പാച്ചോര്‍ എന്നാല്‍ ഓരോ മലയാളിയുടെയും ഗൃഹാതുരത്വം ആണ്. ആരാധനാലയങ്ങളില്‍ നേര്‍ച്ചയായി പാച്ചോര്‍ കഴിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പല സ്ഥലങ്ങളിലും പല രീതിയില്‍ ഇത് ഉണ്ടാക്കാറുണ്ട്. മലയാളം യു കെ യില്‍ മെയ് ഒന്നാം തീയതി മുതല്‍ എല്ലാ ദിവസങ്ങളിലും മാതാവിന്റെ അത്ഭുതകരമായ അനുഭവങ്ങള്‍ ലഭിച്ചവര്‍ അവരുടെ സന്തോഷം എല്ലാവരും ആയി പങ്കു വയ്ക്കുന്ന ഒരു പംക്തി എല്ലാവരും കണ്ടിട്ടുണ്ട് എന്ന് കരുതുന്നു. മാതാവിന്റെ വണക്ക മാസം അവസാനിക്കുന്ന ഈയാഴ്ച നിങ്ങള്‍ക്കായി വീക്കെന്‍ഡ് കുക്കിംഗ് പാച്ചോര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് പരിചയപ്പെടുത്തുന്നു

ചേരുവകള്‍

മട്ട അരി – 2 ഗ്ലാസ്
ശര്‍ക്കര – 400 ഗ്രാം
തേങ്ങ – 1 മുറി ചിരകിയത്
ഏലക്ക – 5-6 എണ്ണം
ജീരകം – 1 നുള്ള്
നെയ്യ് – 1 സ്പൂണ്‍
തേങ്ങക്കൊത്ത് – 1/4 മുറി തേങ്ങയുടെ

പാചകം ചെയ്യുന്ന വിധം

  ഈസി കുക്കിംഗ്: മത്തിയും മാങ്ങയും തേങ്ങയരച്ചത്. പ്രശസ്ത ഷെഫ് നോബി ജെയിംസ് മലയാളംയുകെയിൽ എഴുതുന്ന പംക്തി

ശര്‍ക്കര ഉരുക്കി പാനിയാക്കി മാറ്റി വയ്ക്കുക. അരി കഴുകി 4 ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. പകുതി വേവ് ആവുമ്പോള്‍ ശര്‍ക്കര പാനി ഇതിലേയ്ക്ക് ഒഴിക്കുക. മുക്കാല്‍ വേവ് ആവുമ്പോള്‍ തേങ്ങാ ചിരകിയത് കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ഏലക്ക ജീരകം എന്നിവ ചതച്ച് ചേര്‍ത്തിളക്കുക. തീ കുറച്ചുവെച്ചു 5 മിനിട്ട് കൂടി കവര്‍ ചെയ്തു കുക്ക് ചെയ്യുക. ഒരു പാനില്‍ നെയ്യ് ചൂടാക്കി തെങ്ങക്കൊത്ത് വറത്തു ചേര്‍ത്തിളക്കി ചൂടോടെ കഴിക്കുക. (വേണമെങ്കില്‍ കശുവണ്ടിയും കിസ്മിസ്സും കൂടി വറത്തു ചേര്‍ക്കാവുന്നതാണ്)

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക