ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ ഇന്ത്യയിലെത്തി. തലസ്ഥാനത്തെ വിമാനത്താവളത്തിൽ ബിജെപി നേതാവും ലോക്സഭാംഗവുമായ രാജീവ് പ്രതാപ് റൂഡിയുടെ നോതൃത്വത്തിലുള്ള സംഘം ടേൺബുളിനെ സ്വീകരിച്ചു. പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ബുളിന്‍റെ മുൻഗാമിയായിരുന്ന ടോണി അബോട്ട് 2014 ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുളും തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് കരാറുകളിലേർപ്പെടാൻ ധാരണയായത്. ആറോളം തന്ത്രപ്രധാന കരാറുകളിലാണ് ഇരുവരും ഒപ്പു വച്ചത്. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, വ്യോമയാന സുരക്ഷ, പാരിസ്ഥിതികം, കായികം, ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരു നേതാക്കളും ഒപ്പു വച്ചത്.
Leave a Reply