ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഊർജ ഉപയോഗം വെട്ടിചുരുക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് അധികൃതർ. ഭാവിയിൽ പണം കൊടുത്ത് വൈദ്യുതിയും എനർജിയും വാങ്ങേണ്ട അവസ്ഥ വരുമെന്നും ഇത് സൂചിപ്പിക്കുന്നു.തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ഉപയോഗം കുറച്ചാൽ തന്നെ പകുതി തുക ബില്ലിൽ കുറയും. ഇത് മനസിലാക്കാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാഷണൽ ഗ്രിഡിന്റെ നേതൃത്വത്തിലുള്ള ഡിമാൻഡ് ഫ്ലെക്‌സിബിലിറ്റി സർവീസിന്റെ ഭാഗമായാണ് തീരുമാനം. വൈകുന്നേരം 4.30 മുതൽ 6 വരെ ആവശ്യമല്ലാത്ത എല്ലാ ഉപയോഗങ്ങളും കുറയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഊർജ്ജ ലഭ്യത വർധിപ്പിക്കാൻ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുത നിലയങ്ങളിലേക്ക് തിരിയുന്നത് പോലുള്ള സാഹചര്യങ്ങളിലേക്ക് കടക്കാതിരിക്കാനാണ് നടപടി. ഡിമാൻഡ് ഫ്ലെക്‌സിബിലിറ്റി സർവീസിന്റെ ഭാഗമായി ഊർജം ഉപയോഗം കുറച്ച കുടുംബങ്ങൾക്ക് £2 മില്യണിലധികം വരുന്ന ക്രെഡിറ്റുകൾ സമ്മാനമായി നൽകിയിട്ടുണ്ട്. ആദ്യഘട്ടം വിജയം കണ്ടതിനെ തുടർന്നാണ് നടപടി.

ഡി എഫ് എസിലൂടെ ഊർജബില്ലുകൾ കുറയ്ക്കാൻ കഴിഞ്ഞതിനെ തുടർന്ന് നിരവധി ആളുകൾ സേവനം പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ്. നിരവധി ആളുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മണി മെയിലുമായി ബന്ധപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഗ്യാസ്, ഇ.ഒ.എൻ എനർജി, ഇ.ഡി.എഫ്, ഒക്ടോപസ് എനർജി, ഓവോ എനർജി എന്നിവ ഈ പദ്ധതിയിൽ പങ്കെടുക്കുന്ന കമ്പനികളാണ്.