വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പിറവത്താണ് സംഭവം. പിറവം സ്വദേശിനി ശ്യാമള കുമാരി ആണ് കൊല്ലപ്പെട്ടത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. സംഭവത്തിന് പിന്നാലെ ഇവര്‍ക്കൊപ്പം താമസിക്കുന്ന ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓട്ടോ ഡ്രൈവറായ ശിവരാമനൊപ്പമായിരുന്നു ശ്യാമള താമസിച്ചിരുന്നത്. ഇവരോടുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. അതേസമയം സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്കു പിന്നിലെന്നും പറയുന്നുണ്ട്. അയല്‍വാസികളാണ് വിവരം അറിഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശിവരാമന് ശ്യാമള കുമാരിയെ സംശയമായിരുന്നെന്നും ഇവര്‍ തമ്മില്‍ പലപ്പോഴും വഴക്കിലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.