വിനോദയാത്രയെയോ അല്ലാതെ ദൂരെ യാത്രയെക്കുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ നമ്മള്‍ ഒരുപാട് പേരിൽ നിന്നും എപ്പോഴും കേള്‍ക്കുന്ന പരാതികളില്‍ ഒന്നാണ് ഛർദി എന്നത്. നിങ്ങള്‍ക്ക്‌ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിയും തലവേദനനയും മറ്റും ഉണ്ടാകാറുണ്ടെങ്കില്‍ കൂടെയുള്ളവർക്കും നിങ്ങൾക്കും ഏറെ വിഷമകരമായിരിക്കും.കാര്‍ സിക്‌നസ്സ്‌ എന്നത് വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ക്ക്‌ അനുഭവപ്പെടുന്ന മോഷന്‍ സിക്‌നസ്സുകളില്‍ ഒരു തരമാണ്‌ . മനംപുരട്ടല്‍, ശരീര തളര്‍ച്ച, ഛര്‍ദ്ദി എന്നിവ യാത്രയെ അലങ്കോലമാക്കുകയും യാത്രയിലെ എന്ജോയ്മെന്റ് ഇല്ലാതാക്കുകയും ചെയ്യും. അതുകൊണ്ട്‌ എങ്ങനെ ഇത്‌ ഒഴിവാക്കാം എന്നതിനാണ്‌ എല്ലാവരും അറിയാൻ ആഗ്രഹിക്കുന്നത് . ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാതെ യാത്ര ആസ്വദിക്കാനുള്ള ചില മാര്‍ഗ്ഗള്‍ അറിയാൻ തുടർന്ന് വായിക്കുക.

പുരുഷന്മാർക്കും സ്ത്രീകൾക്കും എല്ലാർവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഛർദി.സ്ത്രീകളിൽ ആണ് ഇത് കൂടുതൽ കണ്ടു വരുന്നത്.ചർദി കൂടെ വിട്ട് മാറാതെ തലവേദനയും ഉള്ളവരുണ്ട്.ബസിലോ കാറിലോ ഒക്കെ യാത്ര ചെയ്യുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്.എ സി ഇട്ട് കാറിൽ പോകുമ്പോഴാണ് ഇത് കൂടുതലായും ഉണ്ടാകാറുള്ളത്.എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു ടിപ്പ് പറഞ്ഞു തരാം.ഇതിന് ആവശ്യമായ സാധനം ആണ് മലർ.പൂജാ ആവശ്യങ്ങൾക്കൊക്കെ ഉപയോക്കുന്ന ഒന്നാണ്.അത് കൊണ്ട് തന്നെ എല്ലാ കടകളിലും ഇത് ലഭിക്കുന്നതായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു പിടി മലർ എടുക്കുക,ശേഷം വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ചെടുക്കുക.കുടിക്കാൻ ആവശ്യമായ വെള്ളം എടുക്കുക,ആ വെള്ളത്തിൽ ഇട്ടു മലർ തിളപ്പിച്ച ശേഷം അരിച്ച് വെള്ളവും മലരും വേര് തിരിച്ചെടുക്കുക.ഈ എടുക്കുന്ന വെള്ളം ആണ് നിങ്ങൾ കുടിക്കേണ്ടത്.യാത്ര ചെയ്യുന്നതിന് മുൻപോ,യാത്ര ചെയ്യുമ്പോഴോ എപ്പോൾ വേണമെങ്കിലും കുടിക്കാം.നല്ല റിസൾട്ട് കിട്ടുമെന്ന് ഉറപ്പാണ്.യാത്രയിൽ മാത്രമല്ല അല്ലാത്ത സമയത്ത് ഉണ്ടാകുന്ന ഛർദി ഒഴിവാക്കാനും ഇത് സഹായിക്കും.ഗർഭകാലത്തുള്ള ഛർദിക്കും ഇത് വളരെ ഉത്തമമാണെന്നാണ് പറയപ്പെടുന്നത്.

കൂട്ടുകാരുമൊക്കെ കറങ്ങാൻ പോകുമ്പോൾ ഈ ഛർദിയും തല വേദനയും കാരണം ബുദ്ധിമുട്ടുന്ന ഒരുപാട് പേരുണ്ട്.അവർക്കെലാം ഇത് വലിയൊരു ആശ്വാസമാകും.കാരണം യാത്ര മദ്ധ്യേ ഉള്ള ഈ ഛർദിയും തലവേദയും ഒക്കെ അവർക്ക് മാത്രമല്ല,കൂടെ യാത്ര ചെയ്യുന്നവർക്കും ഭയങ്കരമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.കാരണം ഇടക്കിടക്ക് വണ്ടി നിര്ത്തി കൊടുക്കേണ്ടി വരും രോഗികളാക്കായി.ഈ ഒരു അസുഖം കാരണം പലരും ട്രിപ്പ് പോകാൻ വരെ മടി കാണിക്കാറുണ്ട്. അങ്ങനെയുള്ളവർക്കെല്ലാം ഈ ടിപ്പ് ഉപകാരപ്പെടും.ഷെയർ ചെയ്ത് അവരിലേക്കും എത്തിക്കുക.