സ്റ്റോക്ക് ഓൺ ട്രെന്റ്: ‘മലയോടും മണ്ണിനോടും മലമ്പാമ്പിനോടും മല്ലടിക്കുന്ന മലയോര കർഷകർക്ക് വേണ്ടി എന്നും നിലകൊള്ളുന്ന നിങ്ങളുടെ പ്രിയ സ്ഥാനാർഥി….’ തൊണ്ണൂറുകളിൽ മലയോരമേഖലകളിൽ ഇലക്ഷൻ സമയം തള്ളുന്ന അനൗസെമെന്റ് ആണ് പറഞ്ഞത്….. പൊള്ളയായ വാഗ്ദാനങ്ങൾ പറഞ്ഞതല്ലാതെ ഒന്നും കിട്ടാതായപ്പോൾ അപ്പൻമ്മാർ തങ്ങളുടെ കുട്ടികളോട് പറഞ്ഞു.. മക്കളെ മണ്ണിൽ പണിതാൽ പട്ടിണി മാറില്ല എന്ന്… ഒരു പരിധിവരെ മലയാളിക്കരയിൽ നിന്നും പലായനം തുടങ്ങിയതിന്റെ ചിലകാരണങ്ങളിൽ ഒന്ന്…

ലോകത്തിന്റെ നാലുപാടും മലയാളികൾ എത്തിയപ്പോൾ ആദ്യം ലണ്ടനിലും പിന്നീട് നോർത്തേൺ അയർലണ്ടിൽലും തുടർന്ന് 2012 ൽ സ്റ്റോക്ക് ഓൺ ട്രെന്റിലും എത്തിയ ഒരു മലയാളി കുടുംബമാണ് കോട്ടയം കങ്ങഴ സ്വദേശിയായ സോബിച്ചനും ബിന്ദുവും. മൂന്ന് കുട്ടികൾ.. കൃഷിയിലെ തന്റെ ആഗ്രഹങ്ങൾ ചെറുതായെങ്കിലും ഒന്ന് പൂർത്തീകരിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിലിൽ കൊടുത്ത അപേക്ഷ സ്വീകരിക്കപ്പെട്ടപ്പോൾ ലഭിച്ചത് രണ്ട് സെന്റിൽ താഴെ ഉള്ള ഒരു അലോട്ട്മെന്റ്. കുടുംബത്തോടെ പണികൾ ആരംഭിക്കുകയായിരുന്നു.. ഭാര്യ നേഴ്‌സായ ബിന്ദു, പള്ളിക്കത്തോട് സ്വദേശിനിയായ കർഷക പുത്രി.. തൂമ്പയോന്നും എനിക്ക് പുത്തരിയല്ലെന്നു തെളിയിച്ചുകൊണ്ട് നിലമൊരുക്കി… ഭർത്താവായ സോബിച്ചന് കട്ട സപ്പോർട്ടുമായി കുട്ടികളും ഒപ്പം ചേർന്നു.

എനിക്ക് സൂചി പിടിക്കാൻ മാത്രമല്ല തൂമ്പയും വഴങ്ങും എന്ന്  യുകെ മലയാളികളെ കാണിച്ചു കൊടുക്കുകയായിരുന്നു കർഷക പുത്രിയായ ബിന്ദു സോബിച്ചൻ.

സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ ആകെ നൂറിൽ അധികം അലോട്‌മെൻറ്റുകളാണ് പലർക്കായി നൽയിട്ടുള്ളത്. സോബിച്ചന്റെയും കുടുംബത്തിന്റെയും അധ്വാനം പൂർണ്ണമായി അർപ്പിച്ചപ്പോൾ പച്ചക്കറികളുടെ ഘോഷയാത്രയാണ് പിന്നീട് കണ്ടത്.. നാട്ടിലെ പച്ചമുളക്, പയർ, പാവക്ക എന്ന് തുടങ്ങി സർവ്വതും ഫലങ്ങൾ നൽകിയപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ അധികാരികൾ കണ്ടപ്പോൾ അത്ഭുതപ്പെട്ട് ഞെട്ടിപ്പോയി…

സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ അലോട്ട്‌മെന്റ് കമ്മിറ്റി നടത്തിയ ഇന്സ്പെക്ഷനിൽ മലയാളിയായ സോബിച്ചനും കുടുംബവും നടത്തിയ അലോട്ട്‌മെന്റിനു അവാർഡ് നൽകുകയായിരുന്നു. ഇംഗ്ലീഷുകാരുടെ നൂറിൽ പരം അലോട്ട്‌മെന്റുകളിൽ ഉള്ള കൃഷികളുമായി മത്സരിച്ചാണ് സോബിച്ചൻ വിജയിയായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ മാസം അഞ്ചാം തിയതി സ്റ്റോക്ക് ഓൺ ട്രെന്റ് പാർക്കിൽ വച്ച്  നടന്ന പരിപാടിയിൽ ആണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. എന്നാൽ ക്രിക്കറ്റ് കളിയിലെ കമ്പം ബോളിന്റെ രൂപത്തിൽ മുഖത്തു പതിച്ചപ്പോൾ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നു. സ്റ്റോക്ക് ക്രിക്കറ്റ് ബ്ലാസ്റ്റേഴ്‌സ് ക്യപ്റ്റൻ കൂടിയാണ് സോബിച്ചൻ.

സ്റ്റോക്കിലെ പല വീടുകളിലും ഫ്രീ ആയി സോബിച്ചൻ പച്ചക്കറികൾ ഇതിനകം കൊടുത്തു കഴിഞ്ഞു.

ഇന്നലെ സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ അധികാരികൾ സോബിച്ചന്റെ അലോട്ട്‌മെന്റിൽ എത്തി സമ്മാനം കൊടുക്കുകയായിരുന്നു.

സമ്മാനത്തോടൊപ്പം ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന സോബിച്ചനും കുടുംബത്തിനും മലയാളം യുകെയുടെ അഭിനന്ദനങ്ങൾ.

കൃഷിയിടത്തിൽ ഉണ്ടായ പച്ചക്കറികൾ ഉൾപ്പെടുത്തിയ വീഡിയോ കാണാം…