ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുംഭാംശു ശുക്ല ഉള്‍പെടുന്ന ആക്സിയം 4 ബഹിരാകാശ ദൗത്യം പൂര്‍ത്തിയായി. 14 ദിവസത്തെ ദൗത്യത്തിനാണ് ആക്സിയം 4 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ജൂണ്‍ 26 നാണ് സംഘം നിലയത്തിലെത്തിയത്.
ജൂലായ് 9 ന് 14 ദിവസം പൂര്‍ത്തിയായി. എന്നാല്‍ ആക്സിയം 4 ദൗത്യ സംഘം ഭൂമിയിലേക്ക് തിരിക്കാന്‍ ജൂലായ് 14 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി നല്കുന്ന സൂചന. അതായത് നേരത്തെ തീരുമാനിച്ചതില്‍ കൂടുതല്‍ ദിവസം ദൗത്യ സംഘം ബഹിരാകാശ നിലയത്തില്‍ തുടരേണ്ടി വരും.
എന്നാല്‍ ഇക്കാര്യത്തില്‍ ഐഎസ്ആര്‍ഒയുടെ ഭാഗത്ത് നിന്ന് പരസ്യമായ സ്ഥിരീകരണം വന്നിട്ടില്ല. ഇവര്‍ എന്ന് തിരിച്ചുവരുന്ന തീയതിയും ഏജന്‍സി വ്യക്തമാക്കിയിട്ടില്ല.
നിലയത്തിലെത്തിയതിന് പിന്നാലെ ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ളവര്‍ വിവിധ ശാസ്ത്ര പരീക്ഷണ ദൗത്യങ്ങള്‍ ആരംഭിച്ചിരുന്നു. മിഷന് കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍, ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാംശു ശുക്ല, മിഷന് സ്പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്നാന്‍സ്കി-വിസ്നിയേവ്സ്കി, ടൈബോര്‍ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്.
Leave a Reply