ജോയൽ ചെറുപ്ലാക്കിൽ

അയർക്കുന്നംമറ്റക്കരയിലും സമീപ പ്രദേശങ്ങളിൽനിന്നുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ മുന്നാമത് സംഗമം വൈവിധ്യമാർന്ന പരിപാടികളോടെ പങ്കെടുത്തവരിലെല്ലാവരിലും നവ്യാനുഭവമുണർത്തി വർണാഭമായി സമാപിച്ചു. ഫളോറൻസ് ഫെലിക്സ് ആലപിച്ച മതേതരത്വഭാവമുണർത്തിയമനസ്സ് നന്നാവട്ടെ മതമേതെങ്കിലും ആവട്ടെഎന്ന പ്രാർത്ഥനാ ഗാനത്തോടെയാണ് സംഗമത്തിനു തുടക്കം കുറിച്ചത്. പ്രസിഡന്റ് ശ്രീ.ജോസഫ് വർക്കി അധ്യക്ഷത വഹിച്ച ഹ്രസ്വമായ ഉൽഘാടനച്ചടങ്ങിൽ ജോയിന്റ് സെക്രട്ടറി ജോമോൻ ജേക്കബ് വല്ലൂർ സ്വാഗതം ആശംസിച്ചു. സംഗമത്തിലെ കുടുംബാംഗവും യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ റോജിമോൻ വറുഗീസ് ഭദ്രദീപം കൊളുത്തി മൂന്നാമത് സംഗമത്തിന്റെ ഉൽഘാടനം നിർവ്വഹിച്ചു. സംഗമത്തിനു തുടക്കം കുറിച്ചതിനു ശേഷം നാട്ടിൽ അപകടത്തിൽപ്പെട്ട ഒരു കുടുബത്തിനു സംഗമത്തിലെ കുടുംബാംഗങ്ങളിൽ നിന്നുമായി  സാമ്പത്തിക സഹായമെത്തിക്കുവാൻ കഴിഞ്ഞെങ്കിലും ഇനി മുന്നോട്ടുള്ള നാളുകളിൽ നമ്മുടെ ജന്മനാട്ടിലെ കാരുണ്യമർഹിക്കുന്ന ആളുകൾക്ക് അയർക്കുന്നമറ്റക്കര സംഗമം സഹായ ഹസ്തമായി തീരുവാനുള്ള ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങൾക്കു രൂപം നൽകണമെന്നും ശ്രീ.റോജിമോൻ വറുഗീസ് സൂചിപ്പിച്ചു.

തുടർന്ന് അവതരണ ഭംഗിയിൽ മുന്നിട്ടു നിന്ന കുടുംബാംഗങ്ങളുടെ വ്യത്യസ്ഥമാർന്ന കലാപരിപാടികളും ആസ്വാദ്യകരമായ ഗാനാലാപനങ്ങളും നയനാനാന്ദകരമായ നൃത്തങ്ങളും ഏറെച്ചിരിപ്പിച്ച ഹാസ്യ പരിപാടികളും ഒന്നിച്ചു ചേർന്നപ്പോൾ മൂന്നാമത് സംഗമം പങ്കെടുത്ത മഴുവൻ കുടുംബാംഗങ്ങൾക്കും ഏറെ ഹൃദ്യമായ ഒരു സുദിനമായി മാറി. ടെൽസ്മോൻ തോമസ്ചിത്ര ടെൽസ്മോൻ, ഫ്ളോറൻസ് ഫെലിക്സ്, ഷാജിമോൻ മാത്യു, മേഴ്സി ബിജുസാനിയാ ഫെലിക്സ്, സ്നേഹ ഫെലിക്സ്, സാറാ ടെൽസ് മോൻ, അനീഷ് ജേക്കബ് എന്നിവർ ആലപിച്ച പ്രഫഷണൽ നിലവാരത്തിലെത്തിയ വിവിധ ഗാനങ്ങൾ ഹർഷാരവത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്. കൊച്ചു ഗായിക മെർലിൻ വല്ലൂർ ആലപിച്ച ഗാനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയപ്പോൾ കുഞ്ഞു നർത്തകി ജെന്നിഫർ ജയിംസിന്റെ നൃത്തം കാണികളെ വിസ്മയിപ്പിച്ചു. റാണി ജോജിയും റോസിനാ ജോജിയും ചേർന്നവതരിച്ച നൃത്താവിഷ്കാരം മനോഹരമായ ദൃശ്യവിരുന്നാണ് സമ്മാനിച്ചത്. ഡോ. സാവിയോ മാത്യു അവതരിപ്പിച്ചബീറ്റ് ബോക്സിംഗ്കടുംബാംഗങ്ങൾക്കെല്ലാം നവ്യമായ ആസ്വാദനാനുഭവമായിരുന്നു

ഭർത്താവും ഭാര്യയും ആപ്പിൾ നെറ്റിയിൽ ചേർത്ത് വച്ച് സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച വ്യത്യസ്ഥമായകപ്പിൾ ഡാൻസ് കാണികൾ ഒന്നടങ്കം ആസ്വദിച്ച് എല്ലാവരും ചിരിയുടെ അതിർവരമ്പുകൾ ഭേദിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച ഒരു മിനിട്ടിൽ അവസാനിപ്പിക്കേണ്ട ബിസ്ക്കറ്റ് തീറ്റ മൽസരത്തിൽ കൗമാരക്കാർ ആവേശത്തോടെയാണ് പങ്കെടുത്തത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യമായി സംഗമത്തിൽ പങ്കെടുക്കുവാൻ എത്തിയ കുടുംബാഗങ്ങൾ സ്വയം പരിചയപ്പെടുത്തിയും, എല്ലാ കുടുംബാംഗങ്ങളും സൗഹൃദങ്ങൾ പങ്കുവെച്ചും  വർണ്ണശബളിമയാർന്ന കലാപരിപാടികൾ ആസ്വദിച്ചും സംഗമത്തെ കൂടുതൽ ധന്യമാക്കി. അനവധി പരിപാടികൾ അവതരിപ്പിച്ച കലാകാരൻമാരും കലാകാരികളുമായ കുടുംബാംഗങ്ങൾക്ക്, കമ്മറ്റി അംഗങ്ങളായ ബോബി ജോസഫ്, റോബി ജയിംസ്, ജയിംസ് രാമച്ചനാട്ട്, അനിൽ വറുഗീസ്, ജോഷി കണിച്ചിറ, ഫെലിക്സ് ജോൺ എന്നിവർ സമ്മാനങ്ങൾ നൽകി.  

സംഗമത്തിൽ പങ്കെടുത്ത മുഴുവൻ കുടുംബാംഗങ്ങൾക്കും കമ്മറ്റി അംഗങ്ങളായ ജോമോൻ ജേക്കബ് വല്ലൂരിന്റെയും അനിൽ വറുഗീസിന്റെയും നേതൃത്വത്തിൽ തയാറാക്കിയ വൈവിധ്യമാർന്ന രുചിക്കൂട്ടിലുള്ള വിഭവസമൃദ്ധമായ നാടൻ ഭക്ഷണം രാവിലെയും ഉച്ചക്കും വൈകുന്നേരവും ലഭിച്ചപ്പോൾ കുടുംബാംഗങ്ങൾക്ക് ഗൃഹാതരത്വം നിറഞ്ഞ മറക്കാനാവാത്ത അനുഭവമായി മൂന്നാമത് സംഗമം മാറി. സംഗമത്തിലെ കുടുംബാംഗങ്ങളുടെ സ്നേഹോപഹാരം ജോമോൻ ജേക്കബിനും അനിൽ വറുഗീസിനും സി..ജോസഫ് നൽകി ആദരിച്ചു. 2019-20 വർഷത്തേക്ക് സംഗമത്തെ നയിക്കുവാനുള്ള നവസാരഥികളെയും തെരഞ്ഞെടുത്തു

കവൻട്രിയിലെ സേക്രഡ് ഹാർട്ട് ചർച്ച് ഹാളിൽ സംഘടിപ്പിച്ച സംഗമത്തിൽ പങ്കെടുക്കുകയും മികച്ച പരിപാടികളും അവതരിപ്പിച്ച് സംഗമത്തെ അവിസ്മരണീയമാക്കിയ മുഴുവൻ കുടുംബാംഗങ്ങൾക്കും കമ്മിറ്റി അംഗങ്ങൾക്കും പ്രസിഡന്റ് ജോസഫ് വർക്കി, സെക്രട്ടറി ജോണിക്കുട്ടി സഖറിയാസ്, ട്രഷറർ ടോമി ജോസഫ് , പ്രോഗ്രാം കോർഡിനേറ്റർ സി..ജോസഫ് എന്നിവർ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് മൂന്നാമത് സംഗമം സമംഗളം പര്യവസാനിച്ചു.