സ്റ്റോക്ക് ഓൺ ട്രെന്റ്: പൊൻകുന്നം ഇളങ്ങുളം പഴയപറമ്പിൽ റോസമ്മ ആന്റണിയുടെ ഭർത്താവും യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മിനിമോൾ ജോജോയുടെ പിതാവുമായ പി പി ആന്റണി (75) നാട്ടിൽ നിര്യാതാനായി. ക്യാൻസർ രോഗത്തിന് ചികിത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചത്.

നാല് പെൺ മക്കളും ഒരാണും അടങ്ങുന്നതാണ് പരേതനായ ആന്റണിയുടെ കുടുംബം. എല്ലാ പെൺമക്കളും വിദേശത്താകയാൽ ഈ വരുന്ന ആഗസ്ററ് മാസത്തിൽ നാട്ടിൽ ഒന്നിച്ചു കൂടാൻ ഇരിക്കെ ആണ് മരണം ഒരു കള്ളനെപ്പോലെ ആന്റണിയുടെ ജീവിതം കവർന്നത്.

യാതൊരുവിധ ആരോഗ്യ പ്രശനങ്ങളും ഇല്ലാതിരുന്ന ആന്റണി രണ്ട് മാസം മുൻപ് അതായത്‌ ഏപ്രിൽ മാസത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടായതിനെത്തുടർന്ന് ആശൂപത്രിയിൽ പോകുകയും അതിൽ ചെയ്‌ത പരിശോധനയിൽ കാൻസർ പിടിയിൽ ആണ് ആന്റണി ഉള്ളതെന്ന സത്യം എല്ലാവരും തിരിച്ചയുന്നത്. ഫൈനൽ സ്റ്റേജിൽ ആണ് എന്ന് അറിഞ്ഞതോടെ ആ വാർത്ത കുടുംബത്തെ മുഴുവനും സങ്കടത്തിൽ ആക്കുകയായിരുന്നു. കാരണം അവസാനമായി പെട്ടെന്ന് നാട്ടിൽ എത്താനുള്ള എല്ലാ വഴികളും കൊറോണയെന്ന വൈറസ് ഇല്ലാതാക്കിയിരുന്നു. അങ്ങനെ മുന്നേ പ്ലാൻ ചെയ്‌ത പോലെ ആഗസ്റ്റിൽ മക്കളെ എല്ലാം നാട്ടിൽ കാണാം എന്ന് ആശിച്ചിരുന്ന പിതാവാണ് ഇന്ന് ഇഹലോകവാസം വെടിഞ്ഞിരിക്കുന്നത്. ഇതുവരെയും വിമാന സർവീസ് ആരംഭിച്ചിട്ടില്ലാത്തതുകൊണ്ട് പുറത്തുള്ള ആർക്കും നാളെ നടക്കുന്ന മൃതസംസ്ക്കാരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. സംസ്ക്കാരം നാളെ രാവിലെ ( 21/06/2020) പത്തുമണിക്ക് വീട്ടിൽ ആരംഭിച്ച് പൊൻകുന്നം ഇളങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു.

സന്യാസിനികളായ രണ്ടു പേർ ആഫ്രിക്കൻ നാടുകളിൽ ആണ് ഉള്ളത്. നാല് വർഷമായി അവർ നാട്ടിൽ വന്നിട്ട്. സിസ്റ്റർ സിനി കാമറൂണിലും, സിസ്റ്റർ റെനി നൈജീരിയയിലും ആണ് ഉള്ളത്. സന്യാസിനികളായ സിസ്റ്റർ സിനിയുടെയും സിസ്റ്റർ റെനിയുടെയും വരവിനനുസരിച്ചാണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മൂത്ത മകളും നഴ്സുമായ മിനിയും കുടുംബവും ഒപ്പം മറ്റൊരു അനിയത്തിയും അയർലണ്ടിലെ ഡബ്ലിനിൽ നഴ്‌സായി ജോലിചെയ്യുന്ന അനിമോളും കുടുംബവും ആഗസ്റ്റിൽ നാട്ടിൽ എത്തുവാൻ തീരുമാനിച്ചിരുന്നത്.

പി പി ആന്റണിയുടെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനോടൊപ്പം ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

ഭാര്യ- റോസമ്മ ആന്റണി

മക്കൾ- മിനിമോൾ ജോജോ (യുകെ), അനിമോൾ ഷിജോ (അയർലണ്ട്), സിസ്റ്റർ സിനി(Cameroon), സിസ്റ്റർ റെനി (Nigeria), സുനിൽ ആന്റണി.

മരുമക്കൾ- ജോജോ, ഷിജോ, സോണിയ എന്നിവർ