ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ജീവജാലങ്ങളുടെ ആയുരാരോഗ്യ സൗഖ്യം ആണ് ആയുർവ്വേദം ലക്ഷ്യമാക്കുന്നത്. അതിനുവേണ്ട മാർഗ നിർദേശങ്ങളാണ് ആയുർവേദത്തിന്റെ മഹത്വം. രോഗ പ്രതിരോധമാണ് പ്രധാനമെന്നറിഞ്ഞിട്ടുള്ള ഈ ആരോഗ്യ രക്ഷാശാസ്ത്രം, രോഗപ്രതിരോധത്തിന് അനുഷ്ഠിക്കേണ്ട ജീവിതശൈലിക്ക് പ്രാമുഖ്യം നല്കുന്നു. രോഗപ്രതിരോധമാണ് പ്രധാന ലക്ഷ്യം.

“സ്വസ്തസ്യ സ്വാസ്ഥ്യ സംരക്ഷണം
ആതുരസ്യ വികാര പ്രശമനം ”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആരോഗ്യമുള്ള ഒരുവന്റെ ആരോഗ്യം സംരക്ഷിക്കുകയും, ഏതെങ്കിലും കാരണവശാൽ വന്നു ചേരുന്നതായ രോഗങ്ങൾക്ക് ആശ്വാസം, ശമനം, മോചനം നൽകുക എന്നതുമാണ് ആയുർവേദത്തിന്റെ ദൗത്യം. അതിനായി ഒരു ദിവസം തുടങ്ങാനായി എപ്പോൾ ഉണരണം, ഉണരുമ്പോൾ മുതൽ അടുത്ത പ്രഭാതം വരെ എന്തല്ലാം അനുഷ്ടിക്കണം എന്ന് വിശദമാക്കുന്ന ദിനചര്യയും, ഋതു ഭേദങ്ങൾക്ക് അനുസരിച്ചുള്ള കാലാവസ്ഥാ വ്യതിയാനം ശരീരത്തിനുണ്ടാക്കുന്ന അനാരോഗ്യം തടയുന്നതിന് സഹായിക്കുന്നവ ഋതുചര്യയിലും വിശദമായി പറയുന്നു. വർഷ ഋതുവിൽ ശരീത്തിനുണ്ടാകാവുന്ന രോഗങ്ങളെ ആധികൾ വ്യാധികൾ എന്നിവ പരിഹരിക്കാൻ കർക്കിടക മാസത്തിൽ ചെയ്യേണ്ട ചികിത്സകൾ ആണ് കർക്കിടക ചികിത്സയുടെ പ്രത്യേകത.
ഒരിരുത്തർക്കും ജനന സമയത്ത്‌ രൂപം കൊള്ളുന്ന ശരീരപ്രകൃതി അനുസരിച്ചും ദേശകാലാവസ്ഥകൾ പരിഗണിച്ചുമുള്ള ആഹാരം വ്യായാമം ഉറക്കം ദിനചര്യ എന്നിവ അവരവർക്കു ആരോഗ്യകരമാകും വിധം അനുഷ്ഠിക്കുകയാണ് അനുയോജ്യമായ ജീവിതശൈലി. മഴക്കാലത്ത് അദ്ധ്യധ്വാനം പാടില്ല, അധികവ്യായാമം ഒഴിവാക്കണം, ദഹിക്കാൻ പ്രയാസമുള്ളവ പാടില്ല, മഴയത്തും തണുപ്പത്തും ഏറെ നേരം നിൽക്കരുത്, തണുത്ത കാറ്റേൽക്കരുത്,പകലുറങ്ങരുത് ചൂടുള്ള ആഹാരപാനീയങ്ങൾ മാത്രം കഴിക്കുക എന്നിവ ജീവിതശൈലികളായി പറയുന്നു. നെല്ലിക്ക,
പാവയ്ക്കാ, കോവയ്ക്ക, ദശപുഷ്പം പത്തിലക്കറി, മരുന്നുകഞ്ഞി വർഷകാല ആരോഗ്യ പരിചരണം ഒക്കെ ഇക്കാലത്തെ ജീവിതശൈലിയിൽ ഉൾപ്പെടുന്നു.
ആരോഗ്യ രക്ഷക്കിടയാക്കുന്ന രോഗപ്രതിരോധത്തിനും, ഓരോരുത്തർക്കുമുള്ള ചെറുതും വലുതുമായ അസ്വസ്ഥതകൾ, ആധികൾ വ്യാധികൾ, രോഗങ്ങൾ എന്നിവ പരിഹരിക്കാനിടയാക്കുന്ന അഭ്യംഗം, ഓരോരുത്തരുടെയും ശരീര പ്രകൃതിക്ക് അനുസരിച്ചുള്ള ഉഴിച്ചിൽ, വിവിധതരം കിഴികൾ, പിഴിച്ചിൽ, നവരക്കിഴി, ശിരോധാര,എന്നിവയാണ് സാധാരണ ചെയ്തു വരുന്നത്. ശരീരത്തിൽ ഉള്ള മാലിന്യങ്ങൾ പുറത്തുകളയുന്ന, ശരീരത്തിനു നവോന്മേഷം പകരുന്ന പഞ്ചകർമ്മ ചികിത്സകളും ചെയ്യാവുന്നതാണ്. പഞ്ചകർമ്മ ചികിത്സക്ക് ഒരുവനെ സജ്ജമാക്കുന്ന പൂർവ കർമങ്ങളായ സ്നേഹന സ്വേദന ചികിത്സാൾക്കു കർക്കിടകത്തിൽ പ്രാധാന്യമുണ്ട്.


ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154