ഏറ്റുമാനൂർ : അതിരമ്പുഴ ആയുർവ്വേദ ഡിസ്പൻസറിയുടെയും , കോട്ടക്കുപുറം ഗ്രാമോദ്ധാരണസംഘം വായനശാലയുടെയും സംയുക്തമായി വായനശാല ഹാളിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ ഉദ്ഘാടനം ചെയ്തു.

വിവിധതരം പകർച്ച വ്യാധികളെക്കുറിച്ചും , അവയുടെ പ്രതിരോധത്തെ പറ്റിയും ബോധ വൽക്കരണം നടത്തി. വൈദ്യ പരിശോധനയും, സൗജനന്യ ഔഷധ, മരുന്ന് വിതരണവും നടത്തി. വായനശാല പ്രസിസന്റ് കെ.എം മാത്യു യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസ് വർഗ്ഗീസ്, ഗ്രാമ പഞ്ചായത്ത് അംഗം സിനി ജോർജ് , ജോർജ് കുഴുപ്പള്ളിത്തറ തുടങ്ങിയവർ പ്രസംഗിച്ചു. മെഡി ഓഫീസർ ഡോ ശ്രീദേവി എം., ഡോ. ടിന്റു ജോസഫ് , ഡോ നിലീന തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ