അഴീക്കലില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ പെണ്‍കുട്ടിക്ക് നേരെ വധഭീഷണിയും. സംഭവത്തില്‍ പെണ്‍കുട്ടി കൊല്ലം ശൂരനാട് പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ്. പിന്നില്‍ പ്രതികളുടെ സുഹൃത്തുക്കളാണെന്നാണ് സംശയം. സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയാകുകയും പിന്നെയും അപമാനിക്കപ്പെടുകയും ചെയ്ത പെണ്‍കുട്ടിയുടെ സുഹൃത്ത് അനീഷ് നേരത്തേ ആത്മഹത്യ ചെയ്തിരുന്നു.
ഒരുത്തന്‍ ചത്തു ഇനി അവനെ തേടി പോകേണ്ട കാര്യമില്ല, ഇവളെക്കൂടി ചേറില്‍ താഴ്ത്തണമെന്നാണ് പ്രതികളുടെ സുഹൃത്തുക്കള്‍ എന്ന് സംശയിക്കുന്ന ചിലര്‍ ഭീഷണി മുഴക്കിയതായി ആരോപണം ഉയർന്നിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പോലീസിൽ പരാതി നൽകി.കഴിഞ്ഞ ഫെബ്രുവരി 14 നായിരുന്നു അനീഷും ശൂരനാട് സ്വദേശിനിയായ പെണ്‍കുട്ടിയും അഴീക്കൽ ബീച്ചിൽ വെച്ച് സദാചാര ഗുണ്ടകളൂടെ അക്രമത്തിന് ഇരയായത്. പ്രതികള്‍ രംഗം ഷൂട്ട് ചെയ്ത് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കേസില്‍ പെണ്‍കുട്ടികയെ കൂടി ഇല്ലാതാക്കിയാല്‍ കേസിലെ തെളിവുകള്‍ ഇല്ലാതാകുമെന്ന് ഇവര്‍ വിലയിരുത്തിയതായുമാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. കേസില്‍ ധനേഷ്, രമേശ് എന്നീ രണ്ടു പേര്‍ക്കെതിരേ നേരത്തേ കേസെടുത്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ