വിപ്രോ സ്ഥാപകനും ചെയർമാനുമായ അസിംപ്രേംജി ഒരു ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുന്നത് 22 കോടി രൂപയെന്ന് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവുമധികം തുക മറ്റുള്ളവരെ സഹായിക്കാനായി ചിലവഴിക്കുന്നതും അസിംപ്രേംജിയാണെന്ന് 2020 ലെ വാർഷിക കണക്കുകൾ പറയുന്നു. വിപ്രോയിൽ 13.6 ശതമാനം ഓഹരിയാണ് അംസിംപ്രേംജി എൻഡോവ്മെന്റ് ഫണ്ടിനുള്ളത്. കോവിഡ് ദുരിതമനുഭവിക്കുന്നവർക്കായി ഇതിനകം 1,125 കോടി രൂപയാണ് ഫൗണ്ടേഷൻ നൽകിയത്.
രാജ്യത്തെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് അസിംപ്രേംജിയൊരു മികച്ച മാതൃകയാണെന്ന് ലിസ്റ്റ് പുറത്ത് വിട്ട ഈഡൽഗിവ് ഹുറൺ മേധാവികൾ പറയുന്നു. 2020 ൽ ഇതുവരെ എണ്ണായിരം കോടിയോളം രൂപ പ്രേംജി ചിലവഴിച്ചു.
എച്ച്സിഎൽ മേധാവി ശിവ് നാഡാർ ആണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. 30000ത്തിലേറെ കുട്ടികള്‍ക്ക് നേരിട്ട് അദ്ദേഹത്തിന്റെ പഠന സഹായം എത്തുന്നു. മുകേഷ് അംബാനി, കുമാർ മംഗളം ബിർല, വേദാന്ത ചെയർമാൻ അനിൽ അഗർവാൾ തുടങ്ങിയവരാണ് മറ്റു സ്ഥാനങ്ങളിലുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!