ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി സംഘടിപ്പിച്ച ഓൾ യു . കെ ബാഡ്മിൻറൺ ടൂർണമെന്റിൽ ഒന്നാംസമ്മാനമായ 401 പൗണ്ടും ട്രോഫിയും കരസ്ഥമാക്കിയത് മാഞ്ചസ്റ്റർ ടീമായ ശ്രീകുമാറും സിനുവുമാണ് . 32 ടീമുകൾ പങ്കെടുത്ത കരുത്തുറ്റ മത്സരങ്ങൾക്കൊടുവിൽ രണ്ടാം സമ്മാനമായ 201 പൗണ്ടും ട്രോഫിയും നേടി വിജയികളായത് വോക്കിംഗിൽ നിന്നുള്ള ജോബിയും ,ജിനിയുമാണ്. മൂന്നാം സമ്മാനമായ നൂറ്റൊന്നു പൗണ്ടും ട്രോഫിയും നേടിയത് ബ്രിസ്റ്റോളിൽ നിന്നുള്ള പ്രശാന്തും , ജിനോയുമാണ്. സട്ടനിൽ നിന്നുള്ള ബാബുവും ആഷ്ലിനും നാലാം സ്ഥാനമായ 51 പൗണ്ടും ട്രോഫിയും കരസ്ഥമാക്കി.

സ്കാർബറോ , വെയിൽസ് ഉൾപ്പെടെ യു.കെയുടെ നാനാ ഭാഗത്തുനിന്നുമായി രാവിലെ 11:00 മണിക്ക് കളിക്കാരും കാണികളും ബർമിംഗ്ഹാമിലേയ്ക്ക് ഒഴുകിയെത്തി. വടംവലി പോലുള്ള വലിയ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ള ബി. സി. എം. സി യുടെ കിരീടത്തിൽ ഒരു പൊൻതൂവൽ തന്നെയായി മാറി ഈ ബാഡ്മിൻറൺ ടൂർണമെൻറ് . മികച്ച സംഘടനാ മികവിന്റെ ഉദാഹരണമായി മാറിയ ഈ മത്സരത്തിന്റെ ഭക്ഷണം, റിഫ്രഷ്മെന്റ്സ് എന്നിവ മാറ്റുകൂട്ടി. എട്ടു മണിയോടുകൂടി അവസാനിച്ച പരിപാടികളുടെ വിജയത്തിനായി പ്രയത്നിച്ച റഫറിമാർ , ഫുഡ് കമ്മിറ്റി . കാണികളായെത്തിയവർ എല്ലാവർക്കും ബി സി എം സി നന്ദി രേഖപ്പെടുത്തി.