ബാഹുബലി കണ്ടു ആവേശം മൂത്തു ചെറുപ്പക്കാർ കാണിച്ചുകൂട്ടുന്ന ആവേശം നവമാധ്യമങ്ങളിൽ വൈറൽ ആണ്, അതോടൊപ്പം വരുന്ന ട്രോളുകൾ ചിരി പടർത്തും, കറിക്ക് വാളെടുത്ത് അരിയുന്ന പ്രഭാസിന്റെ ട്രോളുപോലും നവമാധ്യമങ്ങളില്‍ ഹിറ്റാണ്. അപ്പോളാണ് മറ്റൊരു ബാഹുബലി കൊല്ലത്ത് ഇറങ്ങിയത്. കൊല്ലം അഞ്ചലില്‍ ബാഹുബലിയിറങ്ങി, തിരിച്ചു കയറിയപ്പോള്‍ പൊളിഞ്ഞത് ഒമ്പത് കാറുകളായിരുന്നു. മഹിഷ്മതിയായി തീയറ്റര്‍ പരിസരം മാറിയപ്പോളായിരുന്നു, കാലകേയന്റെയോ ബല്ലാദേവന്റെയോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത കാറുകളുടെ ചില്ലുകള്‍ പൊടിപൊടിയായത്. യുവാവ് ബാഹുബലി കണ്ട് ആവേശം മൂത്ത് ചെയ്തതാണ് ഇതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം, പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. കൊല്ലം അഞ്ചലിലെ അര്‍ച്ചന തീയറ്ററിന്റെ പരിസരത്താണ് സംഭവം അരങ്ങേറിയത്. ബാഹുബലി കണ്ട് ഹരംകയറിയ യുവാവ് താന്‍ ബാഹുബലിയാണെന്ന് പറഞ്ഞായിരുന്നു പരാക്രമമത്രയും. തീയറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്നു 9 കാറുകള്‍ ഇതിനിടയില്‍ ഇയാള്‍ തകര്‍ത്തു. പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷനിലെ സാധന സാമഗ്രികളും യുവാവ് അടിച്ചുതകര്‍ത്തു. ഇയാള്‍ മാനസിക രോഗിയാണെന്നാണ് പ്രാഥമികമായുള്ള പൊലീസ് നിഗമനം. അഞ്ചല്‍ അര്‍ച്ചന തീയറ്ററില്‍ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ബാഹുബലി ചിത്രം കണ്ട് പുറത്തിറങ്ങിയ യുാവാവ് താന്‍ ബാഹുബലിയാണെന്ന് മറ്റുള്ളവരോട് വിളിച്ച് കൂവി. തുടര്‍ന്ന് ഇയാള്‍ തീയറ്ററിന്റെ ഗേറ്റ് തകര്‍ത്തു. തീയറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന 9 കാറുകളും യുവാവ് അടിച്ച് തകര്‍ത്തു. ഇതിലും അരിശം തീരാതായതോടെ തീയറ്റര്‍ ഉടമയുടെ ഉടമസ്ഥതയിലുള്ള ബിയര്‍ വൈന്‍ പാര്‍ലറിനു നേരെയും യുവാവ് കല്ലെറിഞ്ഞു. പൊലീസ് പിടികൂടി ഇയാളെ സ്റ്റേഷനിലെത്തിച്ചെങ്കിലും സ്റ്റേഷനിലെ പൈപ്പും ബക്കറ്റുകളും അടിച്ച് തകര്‍ത്തു. അഞ്ചല്‍ മണ്ണൂര്‍ സ്വദേശിയായ ഇയാള്‍ മാനസിക രോഗിയാണെന്നാണ് പൊലീസ് പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ