മലയാള സിനിമയിലെ യഥാര്‍ത്ഥ ആക്ഷന്‍ ഹീറോ ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ഒന്നേ ഉള്ളൂ ബാബു ആന്റണി. 1990 കളില്‍ മലയാള സിനിമയിലെ അഭിവാജ്യ ഘടകമായിരുന്ന ബാബു ആന്റണി പെട്ടെന്നാണ് സിനിമയില്‍ നിന്നും പുറത്തായി പോയത്. അതിന് കാരണം അദ്ദേഹം തന്നെ വ്യക്തമാക്കുകയാണ്.
ആ സ്ത്രീ കാരണമാണ് താന്‍ ഔട്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ആരെക്കുറിച്ചാണ് താന്‍ പറയുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പേര് പറഞ്ഞില്ലെങ്കിലും അവരെ എല്ലാവരും അറിയും. തന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചത്. കള്ളക്കഥകള്‍ വിശ്വസിച്ചു. ഇന്നത്തപ്പോലെയായിരുന്നില്ല അന്ന് പറഞ്ഞത്. കള്ളക്കഥകളായിരുന്നുവെങ്കിലും അത് വിശ്വസിക്കാന്‍ ആളുണ്ടായിരുന്നു. പലരും തന്നെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ മടിച്ചു. 20 ലധികം ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഒറ്റയടിക്ക് നഷ്ടമായത്.
ഇമേജിന് കോട്ടം വന്നു. ജനങ്ങള്‍ക്കിടയില്‍ തന്നെക്കുറിച്ച് മോശം അഭിപ്രായമുണ്ടായതിനെ തുടര്‍ന്നാണ് പലരും തന്നെ ഒഴിവാക്കിയത്. കുറേയൊക്കെ ശരിയായൊരു കാര്യം കൂടിയായിരുന്നു അത്. കള്ള പ്രചാരണങ്ങള്‍ ശരിയാണെന്നായിരുന്നു പലരും കരുതിയത്.
സിനിമയില്‍ നിന്നുള്ള മോശം അനുഭവങ്ങള്‍ തുടരുന്നതിനിടയിലാണ് ഇടവേളയെടുത്തത്. അതിനിടയില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. വിദേശത്തേക്ക് താമസം മാറ്റിയതോടെ സിനിമയിലെ അവസരങ്ങള്‍ പൂര്‍ണ്ണമായും നഷ്ടമായി.
നീണ്ട ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലൂടെ അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. നിവിന്‍ പോളിയെ കളരിപ്പയറ്റ് പഠിപ്പിക്കുന്ന ആശാനായാണ് താന്‍ വേഷമിടുന്നതെന്ന് ബാബു ആന്റണി പറഞ്ഞു.
Leave a Reply