പത്തനംതിട്ട: അവയവദാനത്തിലൂടെ നാലു കുട്ടികൾക്ക് പുതുജീവൻ നൽകിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് നാട് കണ്ണീരോടെ യാത്രാമൊഴി നൽകി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ സംസ്‌കാരം നടന്നു.

ആശുപത്രിയിലും വീട്ടിലും പള്ളിയിലുമായി നടന്ന പൊതുദർശനത്തിൽ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വീണാ ജോർജ് എന്നിവർ ഉൾപ്പെടെ ജനപ്രതിനിധികൾ ആദരാഞ്ജലി അർപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മസ്തിഷ്‌ക മരണത്തിന് പിന്നാലെ മാതാപിതാക്കളുടെ തീരുമാനം മൂലം ആലിന്റെ വൃക്കകളും കരളും ഹൃദയവാൽവും നാല് കുട്ടികൾക്ക് പുതുജീവനായി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ പുതിയ മാതൃകയായി മാറി.