സ്വന്തം ലേഖകൻ
വേഗത കുറഞ്ഞ പബ്ലിക് ട്രാൻസ്പോർട്ട് ഉള്ള സ്ഥലങ്ങളിലെ സ്കൂളുകളിലെ നിലവാരവും മോശം ആയിരിക്കുമെന്ന് റിസർച്ച്. പഠന നിലവാരം അളക്കാൻ താമസസ്ഥലങ്ങളിൽ നിന്നും സ്കൂളുകളിലേയ്ക്കുളള യാത്രാ സൗകര്യങ്ങളും മാനദണ്ഡം ആണെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ധനികരായ ആളുകൾ താമസിക്കുന്നിടത്തും പബ്ലിക് ട്രാൻസ്പോർട്ട് മോശമാണെങ്കിൽ സ്കൂളുകളുടെ റിസൾട്ടും മോശമായിരിക്കും. നോർത്ത് ഫോക്ക് കോസ്റ്റ്, നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ് കടൽ തീരങ്ങൾ എന്നിവിടങ്ങളിലെ പഠനനിലവാരം താഴേക്ക്. ഗ്രേഡുകൾ മാത്രമല്ല സ്കൂളുകളിലേയ്ക്ക് എത്തിപ്പെടാനുള്ള സൗകര്യങ്ങളും സ്കൂളുകളുടെ നിലവാരം നിശ്ചയിക്കുന്ന ഘടകങ്ങളാണ് . സ്കൂളിനും വീടിനും ഇടയിലുള്ള യാത്രാദൂരം ശരാശരി 33 മിനിറ്റ് ആണ്. ഇതിൽ കൂടുതൽ സമയമെടുക്കുന്നതോ അല്ലെങ്കിൽ യാത്രാസൗകര്യം തീരെ കുറഞ്ഞതോ ആയ സ്ഥലങ്ങളിലുള്ള സ്കൂളുകളാണ് നിലവാരത്തകർച്ച കാണിക്കുന്നത്.
മികച്ച പബ്ലിക് ട്രാൻസ്പോർട്ട് ഉള്ള 31 ശതമാനം സ്കൂളുകളും ഏറ്റവും മികച്ച നിലവാരം പുലർത്തുന്നവയാണ്. എന്നാൽ യാത്രാസൗകര്യം കുറവുള്ള ഇടങ്ങളിൽ 17 ശതമാനം മാത്രമേ മികച്ച സ്കൂളുകൾ ഉള്ളൂ. യാത്രാദൂരം കൂടുതലുള്ള 24% സ്കൂളുകളും സൗകര്യങ്ങളുടെ കാര്യത്തിൽ പിന്നിൽ ആണ്. ഗ്രാമപ്രദേശങ്ങൾ മാത്രമല്ല വലിയ നഗരങ്ങളായ മാഞ്ചസ്റ്റർ, ബെർമിങ്ഹാം, ബ്രിസ്റ്റാൾ, ന്യൂ കാസിൽ, കെന്റ് എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളും ഇതേ പ്രശ്നം നേരിടുന്ന സ്ഥലങ്ങളാണ്. കണക്ടിവിറ്റി കൂടുതലുള്ള സ്ഥലങ്ങളിലെ സ്കൂളുകൾക്കാണ് ഏറ്റവും ഉന്നത നിലവാരവും, മികച്ച റിസൾട്ടും ഉള്ളത്.
ഇതിന് രാഷ്ട്രീയമായ രീതിയിലും വീക്ഷിക്കാവുന്നതാണ്. ഗതാഗതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബോറിസ് ജോൺസൺ അധികാരത്തിൽ എത്തുന്നതിനു മുൻപ് ഉറപ്പുനൽകിയിരുന്നു. മികച്ച സ്റ്റാഫുകളെ ലഭിക്കുക എന്നതും സ്കൂളുകൾ നേരിടുന്ന വെല്ലുവിളിയാണ്, എത്തിപ്പെടാൻ എളുപ്പമുള്ളതും, മികച്ച താമസ സൗകര്യങ്ങൾ ലഭിക്കുന്നതുമായ സ്ഥലങ്ങളിൽ ആയിരിക്കും മികച്ച അധ്യാപകർ ഉണ്ടാവുക. റിസൾട്ടിലും അതിനനുസരിച്ചുള്ള മാറ്റങ്ങൾ കാണാം എക്കണോമിക്സ് ഓഫ് എഡ്യൂക്കേഷൻ പ്രൊഫസറായ സൈമൺ ബർഗസ് പറയുന്നു സ്കൂളുകൾ അടുത്തടുത്ത് വരുന്നതും അവർ തമ്മിലുള്ള മത്സരങ്ങളും കാര്യക്ഷമത കൂട്ടാനും അതുവഴി റിസൾട്ട് മികച്ചതാക്കാനും ഉപകരിക്കുമെന്നാണ്.
Leave a Reply