അഞ്ചു വര്‍ഷമായി മലയാളി കുടുംബപ്രേക്ഷകരുടെ മനസു കീഴടക്കിരുന്ന ബഡായി ബംഗ്ലാവാണ് ഇപ്പോൾ അവസാനിക്കാൻ പോകുന്നത്.നടന്‍ മുകേഷ്, രമേഷ് പിഷാരടി, ആര്യ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നിരുന്ന പരിപാടി പലപ്പോഴും റേയ്റ്റിങ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ കയറിയിരുന്നു.

പരിപാടി അവസാനിപ്പിക്കുന്ന വിവരം സംവിധായകനും മിമിക്രികലാകാരനുമായ രമേഷ് പിഷാരടി ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പുറത്തു വിട്ടത്. എന്നാലിപ്പോൾ പരിപാടിയുടെ അവസാനത്തെ കുറിച്ച് ആര്യ പറയുകയാണ്.ഷോയില്‍ പിഷാരടിയുടെ ഭാര്യയായി എത്തി ഏറെ ശ്രദ്ധനേടിയ താരമാണ് ആര്യ. അപ്രതിക്ഷിതമായാണു ചാനല്‍ പരിപാടി അവസാനിപ്പിച്ചത് എന്ന് ആര്യ പറയുന്നു. ഷൂട്ട് ചെയ്തു വച്ചിരിക്കുന്ന രണ്ടുമൂന്നു എപ്പിസോഡുകള്‍ ടെലിക്കാസ്റ്റ് ചെയ്യുമോ എന്നു പോലും അറിയില്ല എന്ന് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആര്യ പറഞ്ഞു.

പരിപാടി നിര്‍ത്തുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്. ധാരാളം പേര്‍ ഷോ നിര്‍ത്തരുത് എന്നു പറഞ്ഞു മെസേജ് ചെയ്തു. ഇത്രയും വര്‍ഷമായില്ലെ ഇനിയും വലിച്ചു നീട്ടിയാല്‍ ആളുകള്‍ക്കു ബോറഡിക്കും എന്ന് ആര്യ പറഞ്ഞു. തന്റെ കരിയറിലെ നാഴിക കല്ലായിരുന്നു ബഡായി ബംഗ്ലാവ് എന്ന് ആര്യ പറഞ്ഞു.

പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രിയമുള്ളവരെ….

സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ളാവ്’ പര്യവസാനിപ്പിക്കുകയാണ് ….കഴിഞ്ഞ 5 വർഷമായി റേറ്റിംഗ് ചാർട്ടുകളിൽ മുൻനിരയിൽ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ  അഭിമാനവും സന്തോഷവും തരുന്നു .. ഡയാന സിൽവേർസ്റ്റർ , മുകേഷേട്ടൻ,എം.ആർ.രാജൻ സാർ ,പ്രവീൺ സാർ, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവർത്തിച്ച സഹപ്രവർത്തകരോടും ഈ അവസരത്തിൽ നന്ദി പറയുന്നു … സിനിമാല, കോമഡി ഷോ,  കോമഡി നഗർ സെക്കന്റ് സ്ട്രീറ്റ്, തട്ടുകട, കോമഡി കസിൻസ്, മിന്നും താരം, ബ്ലഫ് മാസ്റ്റേഴ്സ്, ബഡായി ബംഗ്ളാവ്,  മുപ്പതോളം താര നിശകൾ … ഇങ്ങനെ ചെറുതും വലുതുമായി 15 വർഷങ്ങൾ കൊണ്ട് 1500 ഓളം എപ്പിസോഡുകൾ അവതരിപ്പിക്കുവാൻ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാർഡ് നൈറ്റ് ഉൾപ്പടെയുള്ള പരിപാടികളിൽ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ……….

ചാനലും …പരിപാടിയും ……കലാകാരനുമെല്ലാം …പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് … ആ സത്യം  ആ ശക്തി നിങ്ങളാണ് …. എപ്പോഴും ഒപ്പം നിൽക്കുന്ന പ്രേക്ഷകരായ നിങ്ങൾക്കും നന്ദി…