ഹരി ഗോവിന്ദ്
നോര്‍ത്താംപ്ടണ്‍ : ആവേശം അലതല്ലി പ്രഥമ ഫീനിക്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആതിഥ്യമരുളാന്‍ നോര്‍ത്താംപ്ടണ്‍ ഒരുങ്ങി കഴിഞ്ഞു . മാര്‍ച്ച് 17 ശനിയാഴ്ച്ച നോര്‍ത്താംപ്ടണ്‍ മൗള്‍ട്ടന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വെച്ച് മലയാളികള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് രാവിലെ 11 മണിമുതല്‍ വൈകിട്ട് 6 മണിവരെ നീണ്ടുനില്‍ക്കും. മല്‍ത്സരങ്ങളില്‍ യുകെയിലെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കും . വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
നോര്‍ത്താംപ്ടണില്‍ സൗഹൃദ സംഗമമായി തുടങ്ങി , നേട്ടങ്ങളുടെ ചുവടുകള്‍ താണ്ടി മുന്നേറുകയാണ് ഫീനിക്‌സ് എന്ന യുവജന കൂട്ടായ്മ . ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കൂടാതെ വള്ളം കളി , ക്രിക്കറ്റ് ടൂര്‍ണമെന്റ് , യുക്മ സ്റ്റാര്‍ സിംഗര്‍ ഫെയിo ആനന്ദ് ജോണിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ , വിപുലമായ ഈസ്റ്റര്‍ – വിഷു , ഓണം , ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യപരിപാടികളാണ് 2018ല്‍ ഫിനിക്‌സിന്റെ അണിയറയില്‍ ഒരുങ്ങുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക:
റോസ്ബിന്‍ – 07428 571013
ജിനി – 07872 049757
ജോമേഷ് – 07468 562437
ജോബി – 07468562437
ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സ്‌പോണ്‍സേര്‍സ്:
Shajan Abraham Protection Advisor – 07445 207099
Wise Legal Solicitors
Ruchi Catering – 07411 248812
Mangalasseril Family
Leave a Reply