വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആൻ്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്ലബ്ബ് മെമ്പേഴ്സിനായി ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു. മെമ്പേഴ്സിന്‍റെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റിൽ മെൻസ് വിഭാഗത്തിൽ ടിറ്റോ ചെറിയാനും മാനുവൽ ഷിബുവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ജിമ്മി ദേവസ്യകുട്ടിയും ബിനു മാത്യുവും റണ്ണർ അപ്പ് ആയി. വനിതാ വിഭാഗത്തിൽ മിനി ജോജിയും, ഷേർലി ബിപിനും ജേതാക്കളായപ്പോൾ ജാസ്മിൻ തോമസും മോനിഷാ അഖിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുടെ വിഭാഗത്തിൽ ഡാനിൽ അനൂപും നടാലിയാ ബിനുവും വിജയികളായപ്പോൾ രണ്ടാം സ്ഥാനത്തിന് അർഹരായത് ബോനിഫസ് ബോബിയും ഹന്നാ മേരി ക്രിസ്റ്റിയുമാണ്.
ഇതിനോടകം മലയാളികൾക്കായി സംഘടിപ്പിക്കുന്ന യുകെയിലെ മികച്ച ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടകരായ വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് ജൂൺ മാസത്തിൽ വീണ്ടും യുകെയിലെ മികച്ച ടീമുകളെ ഉൾപ്പെടുത്തി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് .
വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.
പരിപാടിയിൽ സഹകരിച്ച എല്ലാവർക്കും ഭാരവാഹികൾക്ക് വേണ്ടി പ്രസിഡൻറ് തോമസ് ജോസ് പാറയടിയിൽ നന്ദി അറിയിച്ചു.
Leave a Reply