ആഷ്‌ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി ഏസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 1-ാം തിയതി ശനിയാഴ്ച്ച അഖില യു.കെ ബാഡ്മിന്റണ്‍(ഡബിള്‍സ്) ടൂര്‍ണമെന്റ് നടത്തപ്പെടുന്നു.
വിജയകരമായ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശേഷം യു.കെയിലെ കായിക പ്രേമികള്‍ക്കായി മറ്റൊരു കായിക മാമാങ്കത്തിനായി ആഷ്‌ഫോര്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു. ആഷ്‌ഫോര്‍ഡ് നോര്‍ട്ടണ്‍ നാച്ച്ബൂള്‍ സ്‌കൂളിന്റെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ടൂര്‍ണമെന്റില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് യഥാക്രമം 401 ഉം 201ഉം പൗണ്ട് നല്‍കുന്നതാണ്. ടൂര്‍ണമെന്റിന്റെ അന്നേ ദിവസം രാവിലെ 9 മണിക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. രാവിലെ മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്ന സമയം വരെ കാണികള്‍ക്കും കളിക്കാര്‍ക്കും വൈവിധ്യവും രുചികരവുമായ ഭക്ഷണശാല ‘ കൈച്ചേന്തി ഭവന്‍’ പ്രവര്‍ത്തിക്കുന്നതാണ്.
ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ക്ക് രൂപം കൊടുത്തു. ഈ മത്സരങ്ങളെല്ലാം വന്‍ വിജയമാക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നീസ്സീമമായ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നും യു.കെയിലെ കായിക പ്രേമികളായ എല്ലാവരെയും പ്രസ്തുത ദിവസം സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും ജസ്റ്റിന്‍ ജോസഫ് (പ്രസിഡന്റ്), മോളി ജോളി (വൈസ്. പ്രസിഡന്റ്), ട്രീസാ സുബിന്‍ (സെക്രട്ടറി), സിജോ ജെയിംസ് (ജോ. സെക്രട്ടറി), ജെറി ജോസഫ് (ഖജാന്‍ജി) എന്നിവര്‍ സംയുക്താമായി പ്രസ്താവനയില്‍ അറിയിച്ചു.
ടൂര്‍ണമെന്റിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടുക;
ജസ്റ്റിന്‍ ജോസഫ്: 07833227738
രാജീവ് തോമസ്: 07877124805
ജെറി ജോസ്: 07861653060
ജോണ്‍സണ്‍ തോമസ്: 07889367154
മത്സരവേദിയുടെ വിലാസം:
നോര്‍ട്ടണ്‍ നാച്ച്ബുള്‍ സ്‌കൂള്‍
Hythe Road
Ashford Kent
TN 24 OQJ











Leave a Reply