കേരളത്തില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുള്ള മുന്നണിയായി എല്‍ഡിഎഫ് മാറിയെന്ന് തോന്നുമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള. ഗണേഷ് കുമാറിനെ മന്ത്രിസഭയിലെടുക്കാത്തത് രാഷ്ട്രീയ മര്യാദ ഇല്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഹകരിച്ച കേരള കോണ്‍ഗ്രസ് ബി പ്രസ്ഥാനത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. സിപിഐയും സിപിഐഎമ്മും തമ്മില്‍ ഏറ്റുമുട്ടുന്നത് കാണുമ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുള്ള മുന്നണിയായി എല്‍ഡിഎഫ് മാറിയെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാഷ്ട്രീയത്തില്‍ 65 വര്‍ഷം തികച്ച ബാലകൃഷ്ണപ്പിള്ളക്ക് കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു. സ്വീകരണ യോഗം ഇപി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മകനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍, ഡോ.ഡി ബാബു പോള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.