ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ബംഗ്ലാദേശ്. 20റണ്‍സിനാണ് ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കിയത്. സ്വന്തം നാട്ടില്‍ ബംഗ്ലാദേശ് വിജയം നേടിയപ്പോള്‍ അത് ചരിത്ര മുഹൂര്‍ത്തമായി.

ആദ്യമായാണ് ബംഗ്ലാദേശ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് വിജയം നേടുന്നത്. ധാക്കയില്‍ ബംഗ്ലാ കടുവകള്‍ക്ക് മുന്നില്‍ കംഗാരുക്കളുടെ കാലിടറുന്ന കാ!ഴ്ചയാണ് കണ്ടത്. ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിര അമ്പെ പരാജയപ്പെടുകയായിരുന്നു. ബംഗ്ലാദേശിന്റെ മുന്‍ നായകന്‍ ശാക്കിബ് അല്‍ ഹസ്സന്‍ രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി പത്ത് വിക്കറ്റാണ് വീഴ്ത്തിയത്.

രണ്ടാം ഇന്നിംഗ്‌സില്‍ 264 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ 244 റണ്‍സിന് പുറത്താവുകയായിരുന്നു. കംഗാരുപ്പടയില്‍ ഡേവിഡ് വാര്‍ണറിന് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്, വാര്‍ണര്‍ 112 റണ്‍സ് നേടി. ശാക്കിബ് അല്‍ ഹസ്സനാണ് കളിയിലെ താരം. ഒരു ദിനം ബാക്കിനില്‍ക്കെയാണ് ഓസീസിന്റെ തോല്‍വി. ഓസീസിനായി ഡേവിഡ് വാര്‍ണര്‍ 112 റണ്‍സ് നേടി.