ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡെർബിയിലെ ലോയ്ഡ്സ് ബാങ്കിന്റെ ശാഖയിൽ ഉപഭോക്താവ് കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.35 ഓടെ കൂടിയാണ് സെന്റ് പീറ്റേഴ്‌സ് സ്ട്രീറ്റിലെ ബാങ്കിനുള്ളിലാണ് 30 വയസ്സ് പ്രായമുള്ള ആൾ ആക്രമിക്കപ്പെട്ടത് . സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപെട്ടയാളെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നിരവധി ആൾക്കാർ ഉണ്ടായിരുന്ന സമയത്ത് ബാങ്കിനുള്ളിൽ വച്ച് നടന്ന സംഭവം കടുത്ത ഞെട്ടലാണ് ഉളവാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


മരണങ്ങളുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 വയസ്സുള്ള ഒരാൾ കൊലപാതക കുറ്റത്തിനും 30 വയസ്സുള്ള മറ്റൊരാൾ പ്രതിയെ സഹായിച്ചതിനുമാണ് അറസ്റ്റിൽ ആയത്. ഇരുവരും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഈ സംഭവം പ്രാദേശിക സമൂഹത്തിൽ കടുത്ത ആശങ്ക ഉളവാക്കിയതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് സ്‌പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റിലെ ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ ടോണി ഓവൻ പറഞ്ഞു. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും സംഭവത്തിന്റെ പിന്നിലെ കാരണം അനാവരണം ചെയ്യുന്നതിനുള്ള അന്വേഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് അറിവുള്ളവർ അടിയന്തിരമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.