വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെ പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ആലുവ ദേശത്തെ ബാങ്ക് ഉദ്യോഗസ്ഥനായ 28-കാരനാണ് വധുവിന്റെ പരാതിയില്‍ അറസ്റ്റിലായത്. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

നിശ്ചയം കഴിഞ്ഞ് അടുത്ത ദിവസം വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മേയിലായിരുന്നു വിവാഹ നിശ്ചയം. യുവതിയുടെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം.കട്ടിലിലേക്ക് വലിച്ചെറിയുകയും നിർബന്ധിച്ചു വസ്ത്രങ്ങൾ മുഴുവൻ വലിച്ചു ഉരുകയും ചെയ്തു എന്നാണ് യുവതി മൊഴിയിൽ പറയുന്നത്. യുവതി പ്രതിരോധിച്ചതോടെയാണ് ഇയാള്‍ പിന്‍വാങ്ങിയതെന്നും പരാതിയിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ സംഭവത്തിനു ശേഷം യുവതിക്ക് ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജൂലായ് 30-ന് 50,000 രൂപ വാങ്ങിയതായും സ്ത്രീധനമായി 150 പവന്‍ സ്വര്‍ണവും കാറും ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പീഡന ശ്രമത്തിനൊപ്പം സ്ത്രീധന നിരോധന നിയമ പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്