ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ സാമ്പത്തിക വളർച്ച മന്ദഗതിയിലായതും തൊഴിലില്ലായ്മ ഉയർന്നതുമടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത മാസം തന്നെ പലിശനിരക്കിൽ കുറവ് വരുത്താൻ സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . നിലവിൽ 4 ശതമാനമായി നിലനിൽക്കുന്ന അടിസ്ഥാന പലിശനിരക്ക് ഡിസംബറോടെ കുറയാമെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ. നവംബർ അവലോകന യോഗത്തിൽ നിരക്ക് മാറ്റമില്ലാതെ തുടർന്നതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ ചർച്ച ആയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പണപ്പെരുപ്പം ഇപ്പോഴും ലക്ഷ്യമായ 2 ശതമാനത്തേക്കാൾ കൂടുതലാണെങ്കിലും, വിലവർധനയുടെ വേഗം കുറഞ്ഞു വരുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് . വായ്പയും ചെലവിടലും പ്രോത്സാഹിപ്പിച്ച് ബിസിനസ് മേഖലയെയും വീടുവാങ്ങുന്നവരെയും സഹായിക്കാനാണ് നിരക്കിളവിന്റെ ലക്ഷ്യം. തൊഴിലില്ലായ്മ 5 ശതമാനത്തിലേക്ക് ഉയർന്നതും വേതനവർധന മന്ദഗതിയിലായതുമാണ് ബാങ്കിന് ആശങ്കയാകുന്നത്.

അമേരിക്കൻ ഫെഡറൽ റിസർവും യൂറോപ്യൻ സെൻട്രൽ ബാങ്കും ഇതിനകം പലിശനിരക്കിൽ ഇളവ് നൽകിയതോടെ, ബാങ്ക് ഓഫ് ഇംഗ്ലണ്ടും അതേ പാത പിന്തുടരുമെന്നാണ് പരക്കെ പ്രതീക്ഷിക്കുന്നത് . നിരക്കിളവ് വായ്പയെടുത്തവർക്ക് ആശ്വാസമാകുമെങ്കിലും, നിക്ഷേപങ്ങൾക്കുള്ള വരുമാനം കുറയാനും സാധ്യതയുണ്ട്. വളർച്ചയും വിലസ്ഥിരതയും തമ്മിലുള്ള ശരിയായ തുലനം കണ്ടെത്തുക ബാങ്കിന് പ്രധാന വെല്ലുവിളിയായിരിക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.