മാ​ര്‍​ച്ചി​ലെ ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യി​ല്‍ ഇ​ട​പാ​ടു​കാ​രെ വ​ല​യ്ക്കാ​നൊ​രു​ങ്ങി ബാ​ങ്കു​ക​ൾ. തു​ട​ര്‍​ച്ച​യാ​യ ആ​റു ദി​വ​സം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ള്‍ അ​ട​ഞ്ഞു കി​ട​ക്കു​മെ​ന്നാ​ണ് വി​വ​ര​ങ്ങ​ൾ. മാ​ര്‍​ച്ച് 10 മു​ത​ല്‍ പ​തി​ന​ഞ്ച് വ​രെ​യു​ള​ള ആ​റു​ ദി​വ​സ​മാ​ണ് ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള​ള​ത്.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ആ​ഹ്വാ​നം ചെ​യ്ത മൂ​ന്ന് ദി​വ​സ​ത്തെ പ​ണി​മു​ട​ക്കും ഹോ​ളി​യും ര​ണ്ടാം ശ​നി​യും കൂ​ട്ടു​മ്പോ​ൾ ആ​റു ദി​വ​സം ഇ​ട​പാ​ടു​കാ​ർ ന​ട്ടം തി​രി​യും.​ മാ​ര്‍​ച്ച് 11, 12, 13 തീ​യ​തി​ക​ളാ​ണ് ബാ​ങ്ക് പ​ണി​മു​ട​ക്ക്. ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​യ​നു​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ബാ​ങ്കു​ക​ളു​ടെ ല​യ​നം, ശ​മ്പ​ള വ​ര്‍​ധ​ന ഉ​ള്‍​പ്പെ​ടെ​യു​ള​ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.  പ​ത്താം തീ​യ​തി ഹോ​ളി​യാ​യ​തി​നാ​ൽ ഉ​ത്ത​രേ​ന്ത്യ​യി​ൽ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. ബു​ധ​നാ​ഴ്ച മു​ത​ല്‍ വെ​ള

​ളി​യാ​ഴ്ച വ​രെ സ​മ​രം. 14-ാം തീ​യ​തി ര​ണ്ടാം ശ​നി. അ​ന്ന് ബാ​ങ്കു​ക​ള്‍​ക്ക് പ്ര​വൃ​ത്തി​ദി​ന​മ​ല്ല. 15-ാം തീ​യ​തി ഞാ​യ​റാ​ഴ്ച. അ​ങ്ങ​നെ ആ​കെ ആ​രു ദി​വ​സ​ങ്ങ​ൾ. ചു​രു​ക്ക​ത്തി​ല്‍ ഒൻപതാം തീ​യ​തി തി​ങ്ക​ളാ​ഴ്ച മാ​ത്ര​മാ​ണ് ആ ​ആ​ഴ്ച​യി​ല്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ക്കു​ക. പി​ന്നെ അ​ടു​ത്ത തി​ങ്ക​ൾ വ​രെ കാ​ത്തി​രി​ക്ക​ണം ബാ​ങ്കു​ക​ൾ തു​റ​ക്കാ​ൻ.  ഇ​ത്ര ദി​വ​സം ബാ​ങ്കു​ക​ൾ തു​റ​ക്കാ​തെ വ​രുമ്പോൾ എ​ടി​എ​മ്മു​ക​ൾ കാ​ലി​യാ​കു​മെ​ന്ന​ത് ഇ​ട​പാ​ടു​കാ​ർ​ക്ക് ഇ​ര​ട്ട​പ്ര​ഹ​ര​മാ​കും.