ഫെബ്രുവരിയിൽ ബാർസലോണയിൽ സെക്സ് ഡോൾ അഥവാ റോബോട്ട് വേശ്യാലയം ആരംഭിച്ച വാര്‍ത്ത‍ കൌതുകത്തോടെയാണ് ലോകം കേട്ടത് .എന്നാല്‍ ഇത് കൂടി കേട്ടോളൂ  ബാർസലോണയിൽ വന്‍ വിജയമായ സംരംഭം ലണ്ടന്‍ നഗരത്തില്‍ ഉടന്‍ ആരംഭിക്കും .ഇത് പ്രവർത്തനം തുടങ്ങിയാൽ സ്ത്രീ സാമീപ്യം ആഗ്രഹിക്കുന്ന ആര്‍ക്കും ഇവിടേയ്ക്ക് പോകാം .ബാർസലോണയിലെ റോബോട്ട് വേശ്യാലയത്തിൽ ആനിമേട്രോണിക്ക് മോഡലിലുള്ള സെക്സ് റോബോട്ടുകളാണ് കസ്റ്റമർമാരെ തൃപ്തരാക്കാന്‍ ലണ്ടന്‍ നഗരത്തിലും എത്തുന്നത് .
ബാർസലോണയിൽ പ്രശസ്തമായ ലാ റാംബ്ല സ്ട്രിപ്പിലായിരുന്നു ആദ്യം ഈ റോബോട്ട് വേശ്യാലയം ആരംഭിച്ചിരുന്നത്. എന്നാൽ പരമ്പരാഗത ലൈംഗിക തൊഴിലാളികളുടെ ശക്തമായ എതിർപ്പ് മൂലം ഇത് അടച്ച് പൂട്ടേണ്ടി വന്നു. തുടർന്ന് ഇപ്പോൾ പ്രശ്നങ്ങളൊഴിവാക്കാനായി ഒരു നിഗൂഢമായ സ്ഥലത്താണിത് പ്രവർത്തിക്കുന്നത്. പണമടക്കുന്ന കസ്റ്റമർമാരോട് മാത്രമേ ഇപ്പോൾ ഇതിന്റെ വിലാസം വെളിപ്പെടുത്താറുള്ളൂ. 67 പൗണ്ട് കൊടുത്താൽ കസ്റ്റമർമാർക്ക് ഇവിടെ അര മണിക്കൂർ ചെലവഴിക്കാനാകും. ഒരു മണിക്കൂർ വേണമെങ്കിൽ 83 പൗണ്ട് കൊടുത്താൽ മതി. തെർമോപ്ലാസ്റ്റിക് ഇലാസ്റ്റോമറിലാണീ വേശ്യാ റോബോട്ടുകളെ നിർമ്മിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവയെ ഓരോന്നിനെയും യഥാർത്ഥ വ്യക്തികളെ പോലെ അവരുടേയായ വ്യക്തിത്വം നൽകിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇവ നിർമ്മിക്കാൻ വൻ ചെലവ് വരുന്നുണ്ട്. അതായത് ഇവയ്ക്ക് ഓരോന്നിനും 4373 പൗണ്ടാണ് ചെലവ് വരുന്നത്. വളരെ ശുചിത്വപൂർണമായിട്ടാണ് ഇവിടെ റോബോട്ടുകളെ കസ്റ്റമർമാർക്കായി പ്രദാനം ചെയ്യുന്നത്. ഓരോരുത്തരുടെയും ഉപയോഗം കഴിഞ്ഞ ശേഷവും മുമ്പെയും പ്രത്യേകം ആന്റി ബയോട്ടിക്കൽ സോപ്പുകൾ ഉപയോഗിച്ച് റോബോട്ടുകളെ കഴുകി വൃത്തിയാക്കും. ഇവിടെയെത്തുന്ന കസ്റ്റമർക്ക് തങ്ങൾക്കിഷ്ടമുള്ള റോബോട്ടിനെ തെരഞ്ഞെടുത്ത് സെക്സ് ചെയ്യാവുന്നതാണ്. വേണ്ടവർക്ക് ഇവയെ മുൻകൂട്ടി ബുക്ക് ചെയ്യാനും സാധിക്കും.