ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗത്ത് യോർക്ക്ഷെയറിൽ ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.വെള്ളിയാഴ്ച രാത്രി ബാർൺസ്‌ലിയിലെ ഹോയ്‌ലാൻഡ്‌സ്‌വെയ്‌നിൽ രാത്രി 10:25 നാണ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ലോർഡ് നെൽസൺ പബ്ബിന് സമീപമുള്ള ജംഗ്ഷനിലെ എ628 ബാർൺസ്ലി റോഡിലാണ് അപകടം നടന്നത്. 30 വയസ്സുകാരനായ സ്‌കൂട്ടർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
അടിയന്തിര ആവശ്യത്തിനായി ഓടിക്കൊണ്ടിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ ഇരയുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൗത്ത് യോർക്ക്ഷയർ പോലീസ് ആവശ്യപ്പെട്ടു. അപകട സമയം ബാർൺസ്‌ലി റോഡിലുണ്ടായിരുന്നവരോ അപകടം ഡാഷ്‌ക്യാമിൽ റെക്കോർഡ് ചെയ്‌തവരോ ഉദ്യോഗസ്ഥരുമായി സഹകരിക്കണെമെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്‌തത ലഭിക്കുന്നതിനായി പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുമെന്നും സൗത്ത് യോർക്ക്ഷയർ പോലീസ് പറഞ്ഞു.
Leave a Reply