മോഹൻലാൽ സംവിധായകനാകുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.പൂർണമായും 3 ഡി യിലാണ് ചിത്രം ഒരുങ്ങുന്നത്.പടയോട്ടം, മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ജിജോ പുനൂസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.നടൻ പ്രിത്വിരാജ് സുകുമാരനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ആശിർവാദ് സിനിമാസിന്റ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

വാസ്ഗോഡ ഗാമായുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. മട്ടാഞ്ചേരിക്കാരുടെ കാപ്പിരി മുത്തപ്പനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബറോസ് സൃഷ്ടിച്ചത് എന്നാണ് ജിജോ പറയുന്നത്. ജൂഡ് ആട്ടിപ്പേറ്റിയുമൊത്തു 2000 ഒരു സിനിമ ചെയ്യാനിരിക്കവേ ആണ് ഈ കഥാ ബീജം തന്നിലേക്ക് വന്നതെന്ന് ജിജോ പറയുന്നു.ഫോര്‍ട്ടുകൊച്ചിയില്‍ മട്ടാഞ്ചേരിക്കടുത്തായി മങ്ങാട്ടുമുക്കിലാണ് കാപ്പിരിമുത്തപ്പനെ ആരാധിക്കുന്ന കാപ്പിരിത്തറ ഉളളത്.ജാതിയും മതവും വേർതിരിവില്ലാതെ ഒരുപാട് പേര് കാപ്പിരി മുത്തപ്പനെ ആരാധിക്കാറുണ്ട്.

അഞ്ചുനൂറ്റാണ്ടുമുമ്പ് പോര്‍ട്ടുഗീസുകാര്‍ ധാരാളമായി കച്ചവടത്തിനു വരാന്‍ തുടങ്ങിയ കാലത്തു, കൊച്ചിയിലേക്ക് വന്നു കൊണ്ടിരുന്ന ഒരു കപ്പൽ തിരയിലും കാറ്റിലും പെട്ട് വട്ടം ചുറ്റിയപ്പോൾ ദൈവത്തിനോട് പ്രാർഥിക്കാൻ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ആഫ്രിക്കൻ അടിമയെ ഫെർഡിനാണ്ട് എന്ന കപ്പിത്താൻ ബലി നൽകി. ആക്കാലത്തു ആഫ്രിക്കൻ അടിമകളെയും കൊണ്ടാണ് പോർച്ചുഗീസുകാർ ഊര് ചുറ്റാൻ ഇറങ്ങിയിരുന്നത്. ബലിക്ക് ശേഷം കബന്ധത്തെ കടലിലേക്ക് തള്ളിയിട്ടു അതോടെ കടൽ ശാന്തമായി.കച്ചവടത്തിന് എത്തിയ അവർ കൊച്ചിയിൽ അങ്ങ് കൂടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊച്ചിയിൽ എത്തിയ ശേഷം വീട്ടില്‍ ആഹാരം പാകം ചെയ്തു കഴിക്കുമ്പോള്‍ ബലികൊടുത്ത കാപ്പിരിയെ സങ്കല്‍പ്പിച്ച് ആഹാരം ഒരു പ്രത്യേക സ്ഥാനത്തു വച്ചശേഷം മാത്രമേ വീട്ടില്‍ മറ്റാളുകള്‍ ആഹാരം കഴിക്കാവൂ എന്ന് ഫെര്‍ണാണ്ടസിന് നിര്‍ബന്ധമുണ്ടായിരുന്നു.ഇത് കാലത്തിന്റെ ഒഴുക്കിൽ തുടർന്ന് പോയി, പിൽക്കാലത്തു പല യുദ്ധങ്ങളിൽ ഭയന്ന് പോർച്ചുഗീസ്കാർ പലായനം ചെയ്തപ്പോഴും അവരുടെ വീടിനെ സംരക്ഷിക്കാൻ കാപ്പിരിയെ കുടിയിരുത്തിയ മതിലുകൾ സൃഷ്ടിച്ചിട്ടാണ് പോയത്. മതിലിനു കീഴെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചു വച്ച ശേഷമാണു അതിനു മേലെ മതിലുകൾ സൃഷ്ടിച്ചത്. കാപ്പിരി അടിമകളെ ബലി നൽകി അവരുടെ ശരീരത്തിന് മുകളിലാണ് ഈ മതിലുകൾ കെട്ടിപ്പൊക്കിയത്. ഈ കാപ്പിരികളുടെ ആത്മാക്കൾ പിൽക്കാലത്തു അവരുടെ നിധി സൂക്ഷിക്കും എന്നായിരുന്നു അവരുടെ വിശ്വാസം.

ആ കാപ്പിരി മതിലുകളാണ് പിൽക്കാലത്തു കാപ്പിരി മുത്തപ്പൻ എന്ന മിത്തിന് വേരുകളായി രൂപാന്തരം പ്രാപിച്ചത്.പല കാപ്പിരി മതിലിനു കീഴെയും കാപ്പിരികളെ ബലി നൽകിയാണ് അടിത്തറ സൃഷ്ടിച്ചത് എന്നുള്ളതിനാലും ആ മിത്തിന് ചുറ്റുമുള്ള ചുരുളുകൾക്ക് ആക്കം കൂടി.ചരിത്രകാരൻ കെ എൽ ബെർനാർഡ് എഴുതിയ ഹിസ്റ്ററി ഓഫ് ഫോർട്ട്‌ കൊച്ചിൻ എന്ന പുസ്തകത്തിൽ ഇതേ കുറിച്ചു വിശദമായി പറയുന്നുണ്ട്.ഫോർട്ട്‌ കൊച്ചി റോസ് സ്ട്രീറ്റ്ൽ ഉള്ള കാപ്പിരി മതിലിനു താഴെ 450 വർഷത്തിന് ശേഷം കുഴിച്ചപ്പോൾ ഒരുപാട് അസ്ഥികൂടങ്ങൾ ലഭിച്ചു എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.ഈ അടിമകളുടെ ആത്മാക്കളെ ആണ് കാപ്പിരി മുത്തപ്പൻ എന്ന പേരിൽ ആരാധിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.കലക്രമത്തിൽ പല കാപ്പിരി മതിലുകളും അപ്രതീക്ഷ്യമായി. അതിനു താഴെയുണ്ട് എന്ന് പറഞ്ഞിരുന്ന നിധി കുംഭങ്ങളെ പറ്റിയും ആരും അറിഞ്ഞില്ല.

രാത്രികളിൽ കാപ്പിരി മതിലുകളിൽ നിന്ന് കാപ്പിരികളുടെ മുരൾച്ച യും മറ്റും കേട്ടെന്ന കഥകൾ മട്ടാഞ്ചേരിക്കാർക്ക് സുപരിചിതമാണ്.അടിമ വ്യാപാരം വ്യാപകമായിരുന്നു 17 ആം നൂറ്റാണ്ടിലെ കൊച്ചിയിൽ.1663 ൽ ഒരു കൂട്ടം അടിമകളെ കെട്ടിയിട്ട് അവർക്ക് താഴെ സമ്പാദ്യങ്ങൾ വച്ച ശേഷം, അത് പിന്തുടർച്ചക്കാർ വരുന്ന വരെ സൂക്ഷിക്കുക എന്ന ദൗത്യം നൽകി മോർട്ടാർ കൊണ്ട് ആ സ്ഥലം പോർച്ചുഗീസ്കാർ കെട്ടി അടച്ചു എന്നു ചില ചരിത്ര രേഖകളെ ഉദ്ധരിച്ചു ബെർണാർഡ് തന്റെ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. ഒരുപാട് കഥകളും ഉപകഥകളും കേട്ട് കേൾവികളും ഒക്കെ നിറഞ്ഞ ആ മിത്തിനെ ചുറ്റിപറ്റി ഒരു സിനിമ ഒരുങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. വാസ്ഗോഡ ഗാമായുടെ നിധി സൂക്ഷിക്കുന്ന ബറോസിന്റെ കഥ സ്ക്രീനുകളിൽ കാണാൻ കാത്തിരിക്കുന്നു.