സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഗോദ’യ്ക്ക് ശേഷം ബേസില്‍ ജോസഫ് ടൊവീനോ തോമസിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘മിന്നല്‍ മുരളി’. ചിത്രത്തിന്റെ ടീസറൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മിന്നല്‍ മുരളി തനിനാടന്‍ സൂപ്പര്‍ ഹീറോ ആണെന്നും മാര്‍വെലേ അവഞ്ചേഴ്‌സോ പോലുള്ള സൂപ്പര്‍ ഹീറോ ചിത്രമല്ല ഇതെന്നുമാണ് സംവിധായകന്‍ ബേസില്‍ ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

‘നിങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ക്ക് സൂപ്പര്‍ പവര്‍ കിട്ടിയാല്‍ എങ്ങനെയുണ്ടാകും? അതിന്റെ ഉത്തരമാണ് ഈ ചിത്രം. സ്വന്തമായി സൂപ്പര്‍ ഹീറോ ഇല്ലാത്തവരാണ് മലയാളികള്‍. ഇന്നും നമ്മുടെ കുട്ടികള്‍ ആരാധിക്കുന്നത് ഇന്ത്യന്‍ മിത്തുകളിലെയും ഹോളിവുഡിലെയും അമാനുഷിക കഥാപാത്രങ്ങളെയാണ്. മിന്നല്‍ മുരളി മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോയായിരിക്കും’ എന്നാണ് ബേസില്‍ ജോസഫ് അഭിമുഖത്തില്‍ പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, തമിഴ് താരം ഗുരു സോമസുന്ദരം, ഫെമിന ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഷാന്‍ റഹമാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.