ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അന്തർദേശീയ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ചാനലാണ് ബിബിസി. നിലവിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ഡോക്യൂമെന്ററി പുറത്തിറക്കിയതോടെ എല്ലായിടത്തെ മാധ്യമങ്ങളിലും നിലവിലെ വാർത്തകൾ ബിബിസിയെ ചുറ്റിപറ്റിയാണ്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നൊരു റിപ്പോർട്ട്‌ അനുസരിച്ചു ആയിരക്കണക്കിന് ബ്രിട്ടിഷുകാര്‍ക്ക് ഇനി ചാനൽ ഉടൻ ലഭ്യമാകില്ലെന്നാണ് പറയുന്നത്. സ്റ്റാന്‍ഡേഡ് ഡെഫിനിഷനില്‍ (എസ്.ഡി) നിന്നും ഹൈ ഡെഫനിഷനിലേക്ക് (എച്ച്ഡി) ചാനലുകള്‍ മാറുന്നതിനെ തുടര്‍ന്നാണിതെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം.

ഇനി മുതൽ സെറ്റ് ടോപ് ബോക്സിലേക്കാണ് മാറുവാൻ ഒരുങ്ങുന്നത്. ഇതോടെ ചാനൽ ഇനി മുതൽ എച്ച് ഡിയിൽ ലഭ്യമാകും. തെക്കൻ ഇംഗ്ലണ്ടിലാണ് ആദ്യം മാറ്റം ഉണ്ടാകുക. പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിക്കും. ജനുവരി അവസാനത്തോടും, ഫെബ്രുവരിയോടും കൂടെ മാറ്റം പ്രവർത്തികമാകും. 2024 ലോടെ സമ്പൂർണ മാറ്റം കൈവരുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. പ്രേഷകരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് നിലവിലെ മാറ്റങ്ങൾക്ക് കാലതാമസം നേരിട്ടതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ബിബിസി വണ്‍ സൗത്ത്, ബിബിസി വണ്‍ നോര്‍ത്തേണ്‍ അയര്‍ലൻഡ്, ബിബിസി ടു നോര്‍ത്തേണ്‍ അയര്‍ലൻഡ് എന്നീ ചാനലുകളാണ് ആദ്യഘട്ടത്തിൽ എച്ച്ഡിയിലേക്ക് മാറുക.ബിബിസി വണ്‍ ലണ്ടന്‍ ഫെബ്രുവരി 13 നു ശേഷം മാത്രമേ മാറ്റത്തിന് വിധേയമാകു. ഏത് സാറ്റലൈറ്റ് പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി ആയിരിക്കും മാറ്റം പ്രതിഫലിക്കുന്നത്.