ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറായി കെ.എൽ.രാഹുലിനെ നിയോഗിച്ചതിനു പിന്നാലെ, ഈ നീക്കം സൃഷ്ടിച്ച ആശയക്കുഴപ്പം പങ്കുവച്ച് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ രംഗത്ത് എത്തി. പരിക്കേറ്റ് പന്ത് ഈ ടൂർണമെന്റിൽ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ല എന്നത് ഉറപ്പായിരിക്കെയാണ് മാനേജ്‌മന്റ് ഇങ്ങനെ ഒരു നീക്കം നടത്തിയത്. ഒരു സ്പെഷ്യലിസ്റ് കീപ്പർ അല്ലാത്ത രാഹുലിലൈൻ ഒരുപാട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർ അവസരം കാത്തിരിക്കെ എന്തിനാണ് ടീമിൽ എടുത്തതെന്ന് ആരാതകരും ചോദിക്കുന്നു. ഇന്ത്യൻ മാനേജ്മെന്റിനെയും അവർ നടത്തുന്ന ഈ ” അതിബുദ്ധിയും” മനസിലാകുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.
ഇഷാൻ കിഷൻ ടീമിൽ ഇടം കാത്തുനിൽക്കെ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയ നീക്കം ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്ന് ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചു.” ‘അങ്ങനെ ഋഷഭ് പന്തിനെ ടീമിൽനിന്ന് മാറ്റി. സഞ്ജുവാണെങ്കിൽ ഇന്ത്യയിലും! വിക്കറ്റ് കീപ്പർമാർ അവസരം കാത്തു പുറത്തു നിൽക്കുമ്പോൾ കെ.എൽ.രാഹുലിനെ വീണ്ടും വിക്കറ്റ് കീപ്പറുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നു. ഇഷാൻ കിഷൻ ടീമിലുണ്ടെന്ന് ഓർക്കണം. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല’ – ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചു.
രാഹുൽ വല്ലപ്പോഴും മാത്രം അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമാണ് വിക്കറ്റ് കീപ്പിങ് ഗ്ലൗസ് അണിയാറുള്ളത്. ഇന്നലെ ബാറ്റിംഗിൽ നല്ല രീതിയിൽ കളിച്ച രാഹുൽ വിക്കറ്റ് കീപ്പിങ്ങിൽ വരുത്തിയ പിഴവാണ് ഇന്ത്യയെ ജയത്തിൽ നിന്നും തടഞ്ഞത്. രാഹുലിനെയാൻ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഉദ്ദേശിക്കുന്നതെങ്കിൽ അയാൾക്ക് ആ ജോലി ഇനി മുതൽ സ്ഥിരമായി നൽകണമെന്നും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉൾപ്പടെ അയാൾ തന്നെ കീപ്പ് ചെയ്യണമെന്നും ഭോഗ്‍ലെ പറഞ്ഞു.
	
		

      
      



              
              
              




            
Leave a Reply