ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സിന് ബി.സി.സി.ഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധി. ഐപിഎല്ലിലെ ഒരു സീസണ്‍ മാത്രമാണ് കേരളാ ടീമിന് കളിക്കാന്‍ കഴിഞ്ഞത്. ബാങ്ക് ഗ്യാരണ്ടി നല്‍കിയില്ലെന്ന കാരണം ചൂണ്ടികാട്ടി ബിസിസിഐ ടീമിനെ പുറത്താക്കുകയായിരുന്നു.

550 കോടി രൂപ നഷ്ടപരിഹാരമായി ബി.സി.സി.ഐ ടീം ഉടമകള്‍ക്ക് നല്‍കണമെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. 2015ല്‍ കോച്ചി ടീമിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് ആര്‍.സി. ലഹോട്ടി അധ്യക്ഷനായ ആര്‍ബ്രിട്രേഷന്‍ പാനല്‍ വിധിച്ചിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ബിസിസിഐ തയ്യാറായില്ല. തുടര്‍ന്ന് കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച് ബിസിസിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ കൊച്ചി ടീമിനെ നിലനിര്‍ത്തണമെന്ന് ബി.സി.സി.ഐ ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹറാണ് ടീമിനെ പുറത്താക്കാനുള്ള കടുത്ത തീരുമാനം കൈകൊണ്ടത്. നേരത്തെ 550 കോടി രൂപക്കൊപ്പം 18 ശതമാനം പലിശയും ചേര്‍ത്ത് 850 കോടി വേണമെന്നായിരുന്നു കൊച്ചി ടസ്‌കേഴ്‌സ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നത്.