ജിമ്മി മൂലംങ്കുന്നം

വീറും വാശിയുമേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ബിർമ്മിങ്ങാം ഒരുങ്ങുന്നു. കൈക്കരുത്തിന്റെയും ടീം വർക്കിന്റെയും പിൻബലത്തിൽ  നിമിഷങ്ങൾക്കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കുന്ന തന്ത്രങ്ങൾ മെനഞ്ഞ് ടീമുകൾ അങ്കം കുറിക്കും. കാണികളുടെ ആവേശത്തിമർപ്പിൽ ഒരു കൊച്ചു കേരളം ബിർമ്മിങ്ങാമിൽ സൃഷ്ടിക്കപ്പെടുമ്പോൾ കരുത്തിന്റെ രാജാക്കന്മാർ ട്രോഫിയിൽ മുത്തമിടും. ബിർമ്മിങ്ങാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ വടംവലി മത്സരം ജൂൺ 9 ന് ശനിയാഴ്ച നടക്കും. അകാലത്തിൽ വേർപിരിഞ്ഞ ബിസിഎംസി യിലെ അംഗമായിരുന്ന ഷൈനി ബിനോയിയുടെ സ്മരണാർത്ഥമാണ് ആൾ യുകെ ടഗ് ഓഫ് വാർ ടൂർണമെന്റ്  സംഘടിപ്പിക്കുന്നത്. നോർത്ത് സോളിഹൾ ലെഷർ സെൻററിലാണ് മത്സരം നടക്കുന്നത്. വിജയികൾക്ക് 1001 പൗണ്ട് ക്യാഷ് അവാർഡും രണ്ടാംസ്ഥാനക്കാർക്ക് 751 പൗണ്ടും മൂന്നാം സ്ഥാനത്തിന് 501 പൗണ്ടും നാലാമതെത്തുന്നവർക്ക്‌ 301 പൗണ്ടും ലഭിക്കും. പ്രോത്സാഹന സമ്മാനമായി £201, £151, £101, £101 എന്നിവയും ടീമുകൾക്കു നല്കും. ബെസ്റ്റ് എമേർജിംഗ് ടീമിന് 101 പൗണ്ടിന്റെ പ്രത്യേക സമ്മാനവും ഉണ്ട്.

അനുഭവസമ്പത്തും കഠിനാദ്ധ്വാനം കൈമുതലാക്കിയ ബിസിഎംസി യുടെ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ കലാകായിക രംഗങ്ങളിൽ വൻ നേട്ടമാണ് കമ്യൂണിറ്റി കൈവരിച്ചിരിക്കുന്നത്. യുക്മ കലാമേളയിൽ തുടർച്ചയായി വിജയക്കൊടി പാറിച്ച ബിസിഎംസി മറ്റു അസോസിയേഷനുകൾക്ക് മാതൃകയായി ജനകീയ പ്രവർത്തനങ്ങൾക്ക് എന്നും നേതൃത്വം തല്കുന്നു. എല്ലാം വടംവലി പ്രേമികളെയും ബിസിഎംസി ബിർമ്മിങ്ങാമിലേയ്ക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തേണ്ടതാണ്. ടീം രജിസ്ട്രേഷൻ ഫീസ് 100 പൗണ്ടാണ്. ഏഴ് അംഗങ്ങളടങ്ങുന്ന ടീമിന്റെ മൊത്തം തൂക്കം 590 കിലോഗ്രാം ആയിരിക്കും. സ്പോൺസർഷിപ്പിന് താത്പര്യമുള്ളവരും കമ്മിറ്റിയെ ബന്ധപ്പെടേണ്ടതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിറോഷ് ഫ്രാൻസിസ് 07828659934
സാജൻ കരുണാകരൻ  07828851527

വടംവലി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്

North Solihull Sports Centre, Conway Road

Chemsley Road, B37 5LA