യു കെയിൽ ഉള്ള ഏറ്റവും നല്ല അസോസിയേഷനുകളിൽ ഒന്നായ ബി സി എം സി 14/09/2019 ശനിയാഴ്ച ബിർമിങ്ഹാമിലുള്ള ആർടൻ ഹാളിൽ വച്ച് അതിഗംഭീരമായി ഓണം കൊണ്ടാടി. നാനൂറിൽ പരം ആളുകൾ പങ്കെടുത്ത ഓണാഘോഷം വളരെ പുതുമ നിറഞ്ഞതാക്കി മാറ്റുവാൻ ബി സി എം സി കമ്മിറ്റിക്ക് കഴിഞ്ഞു. ബി സി എം സി വനിതകൾ നടത്തിയ മെഗാ തിരുവാതിര അതിമനോഹരവും കണ്ണിന് കുളിർമ പകരുന്ന ഒന്നുമായിരുന്നു.
കുട്ടികളുടെയും, മുതിർന്നവരുടെയും ഗാനങ്ങളും, നൃത്തങ്ങളും, കുട്ടികൾ അവതരിപ്പിച്ച കോമഡി സ്കിറ്റുകളും നല്ല നിലവാരം പുലർത്തിയെന്നത് ബി സി എം സിയുടെ ഒരു പ്രത്യേകതയാണ്.
യുക്മ വൈസ് പ്രസിഡണ്ട് ശ്രീമതി ലിറ്റി ജിജോയെ ബി സി എം സിയുടെ കുടുംബങ്ങൾ പൊന്നാട അണിയിച്ച് ആദരിച്ചു. ബി സി എം സിയുടെ കുടുംബത്തിൽ നിന്നുള്ള അകമഴിഞ്ഞ് എല്ലാ സഹായത്തിനും വൈസ് പ്രസിഡന്റ് നന്ദി അർപ്പിച്ചു. യുക്മ യിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന അസോസിയേഷനാണ് ബി സി എം സി.
അതുപോലെ അമേരിക്കയിൽ പോയി വടംവലിയിൽ ഒന്നാം സമ്മാനം ലഭിച് യു കെയിൽ നിന്നുള്ള ടീമിനെയും അന്നേദിവസം ആദരിച്ചു. യുക്മ നടത്തിയ വള്ളംകളിയിൽ പങ്കെടുത്ത ബി സി എം സിയുടെ വള്ളംകളി ടീം, അതുപോലെ യൂത്തിനു വേണ്ടി തുടങ്ങിയ ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ചവർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. വടംവലിയിൽ പങ്കെടുത്ത കൂടുതൽ അംഗങ്ങളും ബി സി എം സി യുടെ അംഗങ്ങളായിരുന്നു. ഈ വർഷത്തെ പ്രത്യേകത കേരളത്തിന്റെ ദേശീയ ഫലമായ ഒരു ചക്ക ലേലത്തിൽ വിളിച്ചത് 895പൗണ്ടിനാണ് എന്നത് ഒരു അത്ഭുതമായി എല്ലാവരിലും സന്തോഷം നിറച്ചു.
അടുത്തവർഷം ബി സി എം സി യൂത്തിന്റെ വളർന്നുവരുന്ന നമ്മുടെ യൂത്തിനെ കൂടുതലായി കോർത്തിണക്കി പുതിയ പരിപാടികൾക്ക് തുടക്കമിടുമെന്ന് കമ്മിറ്റി അറിയിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യ യോടു കൂടി ഒരു ദിവസം നീണ്ടുനിന്ന ഓണാഘോഷം അതി ഗംഭീരമായി കൊണ്ടാടി. വന്നവർക്ക് സ്നേഹത്തിന്റെയും, നന്ദിയുടെയും, സന്തോഷത്തിനും ഓണാശംസകൾ ബിസി എംസി നേർന്നു. ലെവൽ, ജിസിസി എന്നിവയിൽ എ ഗ്രേഡുകൾ നേടിയ കുട്ടികളെ അവാർഡുകൾ നൽകി ആദരിച്ചു.
Leave a Reply